എസ്.എം.എച്ച്.എസ്.എസ് കാളിയാർ/സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
അറിവിന്റെ സാമൂഹ്യവത്ക രണം ആണ് മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്നത്. സമൂഹത്തെ മുഴുവൻ അറിയാൻ, സമൂഹത്തിന്റെ പ്രശ്നങ്ങളറിയാൻ, ആ പ്രശ്നങ്ങളെ അപഗ്രഥിച്ച് കുട്ടികളുടെതായ ചെറിയ സംഭാവന നൽകുന്നതിനായി കാളിയാർ സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സാമൂഹ്യശാസ്ത്രത്തോട് താല്പര്യമുള്ള കുട്ടികളെ ഇതിലെ അംഗങ്ങളാക്കി ഓരോ അധ്യയന വർഷവും ജൂൺ മാസത്തോടെ ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് പ്രവർത്തനങ്ങൾ തുടങ്ങുന്നു. ശാസ്ത്രമേളകൾ, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ഫീൽഡ് ട്രിപ്പുകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, എക്സിബിഷനുകൾ, സംവാദങ്ങൾ, അഭിമുഖങ്ങൾ, ഡിബേറ്റുകൾ, വെബിനാറുകൾ എന്നിവയെല്ലാം കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സാമൂഹ്യശാസ്ത്രമേളയിൽ ഉന്നതസ്ഥാനം എന്നും ഈ സ്കൂൾ നേടിയെടുത്തു കൊണ്ടിരിക്കുന്നു. ബെസ്റ്റ് സാമൂഹ്യശാസ്ത്ര ക്ലബ്ബിനുള്ള അവാർഡ് ആയി 1000/- രൂപ കഴിഞ്ഞ വർഷം DEO യിൽ നിന്നും ഈ സ്കൂളിന് ലഭിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം, ജൂൺ 8 ലോക സമുദ്ര ദിനം, ജൂലൈ 11 ലോക ജനസംഖ്യാദിനം, ജൂലൈ 21 ചാന്ദ്രദിനം, ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനം- ക്വിറ്റിന്ത്യാ ദിനം, ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, സെപ്റ്റംബർ 5 അധ്യാപക ദിനം, സെപ്റ്റംബർ 16 ലോക ഓസോൺ ദിനം, ഒക്ടോബർ 1 ലോക വൃദ്ധ ദിനം, ഒക്ടോബർ 2 ഗാന്ധിജയന്തി, നവംബർ 1 കേരളപ്പിറവി ദിനം, നവംബർ 14 ശിശുദിനം, ഡിസംബർ 5 മണ്ണ് ദിനം, ജനുവരി 26 റിപ്പബ്ലിക് ദിനം, ഫെബ്രുവരി 2 തണ്ണീർത്തട സംരക്ഷണ ദിനം, ഫെബ്രുവരി 28 ശാസ്ത്രദിനം, മാർച്ച് 21 വന ദിനം, മാർച്ച് 22 ജല ദിനം-- ഈ ദിനങ്ങളിലെ ല്ലാം കുട്ടികൾ സാമൂഹ്യശാസ്ത്ര അധ്യാപകരായ ശ്രീ. മൈക്കിൾ KJ, സിന്ധു മോൾ ജെയിംസ്, റാണി S മണ്ണനാൽ, സി. സിനി V ചെമ്പരത്തി, സി. ജിഷജേക്കബ് എന്നിവരുടെ മേൽനോട്ടത്തിൽ ദിനാചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. വിവിധ മത്സരങ്ങൾ ഈ ദിനങ്ങളിൽ നടത്തി സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നൽകി, കുട്ടികളെ അനുമോദിക്കുകയും ചെയ്യുന്നു. ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സാമൂഹ്യ ശാസ്ത്ര ദിനാഘോഷം നടത്തുകയും തുടർന്നുവരുന്ന ഒരാഴ്ച സാമൂഹ്യ ശാസ്ത്ര വാരമായി ആചരിക്കുകയും ചെയ്യുന്നു.
പൗരന്റെയും കുട്ടികളുടെയും അവകാശങ്ങളെ യും കടമകളെയും കുറിച്ച് അറിയുവാനും, ഭൂതത്തിൽ നിന്ന് വർത്തമാനത്തിലൂ ടെ നല്ലൊരു ഭാവിയിൽ കുട്ടികൾ എത്തിച്ചേരുന്നതിനും, ഓരോ വിദ്യാർത്ഥിയും നല്ലൊരു സാമൂഹ്യജീവി ആകുന്നതിനും, കാളിയാർ സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു.