2022-23 വരെ2023-242024-25


സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളും തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ് ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്ബ്. സ്കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് യോഗം ചേർന്ന് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നു.

ദിനാചരണങ്ങൾ

പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ കടമയാണ് എന്ന ബോധ്യം കുട്ടികളിൽ ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ദിനാചരണം നടത്തുന്നു. വൃക്ഷത്തൈകൾ നടന്നു.പരിസ്ഥിതി ദിന സന്ദേശം നൽകുന്നു.ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു. ഓസോൺ പാളിക്കുണ്ടാകുന്ന ശോഷണം, മനുഷ്യ ജീവിതത്തെ കാർന്ന് തിന്നുന്ന കാൻസർ പോലെയുള്ള മാരക രോഗങ്ങൽക്ക് കാരണമാകുന്നവെന്ന ബോധ്യം ജനിപ്പിക്കുവാൻ ഓസോൺദിനം ആചരിക്കുന്നു. ഹിരോഷിമാ ദിനാചരണം, ചാന്ദ്രദിനാചരണം, ആൽബർട്ട് ഐൻസ്റ്റീൻ ദിനാചരണം, സി വി രാമൻ ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.

മത്സരങ്ങളിലെ പങ്കാളിത്തം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ സയൻസ് ശാസ്ത്ര മേള നടത്തിവരുന്നു.സ്കൂൾ തലത്തിലെ വിജയികളെ കണ്ടെത്തി സബ്ജില്ലാ തലത്തിൽ പങ്കെടുക്കുകയും ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റും സംസ്ഥാന തലത്തിൽ മികച്ച ഗ്രേഡുകളും ഗ്രേസ് മാർക്കും കരസ്ഥമാക്കി. ഇടുക്കി ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബിനുള്ള ക്യാഷ് അവാർഡ് കരസ്ഥമാക്കാൻ സാധിച്ചു. ഫാത്തിമ മാതയിലെ കുരുന്നുകളുടെ കരവിരുതുകൾ ശാസ്ത്ര മാഗസിൻ രൂപത്തിലായപ്പോൾസംസ്ഥാനതലത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി മുന്നേറുന്ന ഫാത്തിമ മാതയ്ക്ക് തിലകക്കുറിയായി ശോഭിക്കുന്ന സയൻസ് ക്ലബ്ബ് ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിൽ ബദ്ധശ്രദ്ധ പുലർത്തുന്നു.ഓരോ വർഷവും ധാരാളം ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും അവർക്ക് പ്രോത്സാഹനങ്ങൾ നൽകാനും സയൻസ് ക്ലബ്ബ് മുൻകൈ എടുക്കുന്നു. മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ദിനാചരണങ്ങൾ സ്കൂൾ തലത്തിൽ (പരിസ്ഥിതി ദിനം, അണ്വായുധവിരുദ്ധ ദിനം, ഹിരോഷിമ ദിനം, കർഷക ദിനം, ദേശീയ രക്ത ദാന ദിനം, ലോക ശുചീകരണ ദിനം, പ്രകൃതി സംരക്ഷണ ദിനം, സ്പേസ് വീക്ക്) സമുചിതമായി നടത്തുകയും ചെയ്തു. ഈ വർഷത്തെ സ്കൂൾ തല ശാസ്ത്ര മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 25-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല ശാസ്ത്ര മേളയിൽ എൽ പി, യു പി, എച്ച് എസ് എച്ച് എസ്സ്എസ് വിഭാഗങ്ങളിൽ ഒവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു. ജില്ലാതല തല ശാസ്ത്ര മേള നവംബർ മാസത്തിൽ നടന്ന ജില്ലാ ശാസ്ത്ര മേളയിൽ എൽ പി, യു പി, എച്ച് എസ് എച്ച് എസ് എസ് വിഭാഗങ്ങളിൽ ഒവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു. നവംബറിൽ തന്നെ കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സയൻസ് ഡ്രാമ, സി വി രാമൻ ഉപന്യാസം, റ്റാലന്റ് സേർച്ച് എക്സാം, സ്റ്റിൽ മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ ഉയർന്ന ഗ്രേഡ് നേടി കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു.. സംസ്ഥാന തലത്തിൽ അവതരിപ്പിച്ച ശാസ്ത നാടകം വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തു.


Science Exhibition

ദേശീയ ശാസ്ത്ര ദിനം

ഫെബ്രുവരി 28ന് സി വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിൻ്റെ ഓർമ്മയ്ക്കായിട്ടാണ് നാം ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത് .1928 ഫെബ്രുവരി 28നാണ് നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിൻറെ രാമൻ ഇഫക്ട് കണ്ടെത്തിയത്. രാജ്യപുരോഗതിയും സമാധാനവും നിലനിർത്തുന്നതിൽ ശാസ്ത്രത്തിൻറെ പ്രാധാന്യം തിരിച്ചറിയുകയും ശാസ്ത്രത്തെ നല്ല നിലയ്ക്ക് ഉപയോഗിക്കുവാൻ സമൂഹത്തിന് പരിശീലനം നൽകുകയെന്നതുമാണ് ശാസ്ത്രദിനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് .ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി കുട്ടികൾ അഞ്ച് മിനിറ്റ് പ്രബന്ധ അവതരണം നടത്തി .കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമ്മാണം , പ്രബന്ധം തയ്യാറാക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി ദേശീയ ശാസ്ത്ര ദിനം സമുചിതമായി ആഘോഷിച്ചു.

ഓസോൺ ദിനം - സെപ്തംബർ 16

ലോക ഓസോൺ ദിനമായി സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. സെപ്തംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ചും ബോധവൽ ക്കരണം നടത്തുന്ന തിനുമായി കുട്ടികൾ ഈ വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു . അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും ചാർട്ട് പ്രദർശനവും നടത്തി .

ജൂലൈ 21 - ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി കുട്ടികൾ 5 മിനിറ്റ് പ്രബന്ധാവതരണം നടത്തി. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി യു.പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി " മനുഷ്യൻ്റെ ബഹിരാകാശ യാത്രകൾ " എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ പ്രസന്റേഷൻ മൽസരവും നടത്തി.

ലോക പരിസ്ഥിതി ദിനം

കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 06/06/2022 തിങ്കളാഴ്ച വിപുലമായി നടത്തി . ഈ ദിനാചരണ പരിപാടിയിൽ ശ്രീ .ടോമി മാത്യു (ഡെപ്യൂട്ടി റേഞ്ച് ഓഫീസർ) , ശ്രീ റെജി കുമാർ (B F O) ,ശ്രീ.ക്ലമൻ്റ് (B F O), റവ. ഫാദർ .ജോർജ് തുമ്പ നിരപ്പേൽ ,(വികാരി. ഫാത്തിമ മാതാ ചർച്ച് കൂമ്പൻപാറ) റവ.സി .പ്രീതി (കാർമ്മൽഗിരി എജുക്കേഷൻ സെക്രട്ടറി & പ്രിൻസിപ്പൽ എഫ്.എം. ജി.എസ്.എസ്) സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീ ടോമി മാത്യു പ്രസ്തുത യോഗത്തിൻ്റെ ഉദ്ഘാടനവും അതോടൊപ്പം കുട്ടികൾക്കായി വൃക്ഷത്തൈ വിതരണവും നടത്തി B FO ശ്രീ.റെജികുമാർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി." ഭൂമി മനുഷ്യൻറെ അല്ല മനുഷ്യൻ ഭൂമിയുടേതാണ് " എന്ന ഓർമ്മപ്പെടുത്തലിലൂടെ നല്ലൊരു സന്ദേശമാണ് കുട്ടികൾക്കായി അദ്ദേഹം നൽകിയത് .

ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ എക്കൊ ബ്രിക്സ് ക്യാമ്പെയിൻ ഉദ്ഘാടനം റവ.ഫാ. ജോർജ് തുമ്പ നിരപ്പേൽ നിർവഹിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായി ഫാത്തിമ മാതായിലെ കുട്ടികൾക്കായി ഒരുക്കിയ എക്കൊ ബ്രിക്സ് ചലഞ്ചിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ എക്കൊ ബ്രിക്സ് ഉണ്ടാക്കി ഏഞ്ചലിൻ മേരി ജോബിൻ ,അലൻ ജോസഫ് റോബിൻ, ജുബിൻ സ് ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു.

ദിനാചരണഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരവും ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം.

ഉയരങ്ങൾ കീഴടക്കിയ പ്രിതിഭകൾ

സതേൺ ഇന്ത്യ സയൻസ് ഫെയർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ chaldean syrian school ജനുവരി 26 മുതൽ 31 വരെ നടന്ന സതേൺ ഇൻഡ്യ സയൻസ് ഫെയറിൽ സയൻസ് സ്റ്റിൽ മോഡൽ കേരള ടീമിനോടൊപ്പം പങ്കുചേരാൻ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കൂമ്പൻപാറയിലെ ഇടുക്കിയിലെ വിദ്യാർത്ഥിനികളായ ഞങ്ങൾക്ക് സാധിച്ചു എന്നത് ഏറെ അഭിമാന അർഹമായ കാര്യമാണ്. ഭാഷയിലൂടെ അതിർവരമ്പുകൾ ഭേദിച്ച് കൊണ്ട് ശാസ്ത്ര അഭിരുചികൊണ്ട് നിറഞ്ഞ മനസ്സോടെ ഒരു കൂടിച്ചേരൽ കൂടിയായിരുന്നു ആ ദിനങ്ങൾ. ശാസ്ത്രത്തിൻറെ വളർച്ചയും വികാസവും അനുദിനം നടന്നുകൊണ്ടിരിക്കുന്ന ഈ ആധുനിക കാലത്ത് ഇത്തരം സംരഭങ്ങൾ ഒരുപാട് അറിവ് നൽകുന്നതും പ്രായോഗിക പരിശീലനം നൽകുന്നതും ആയിരുന്നു.

ചക്കയിൽ നിന്നും ബയോ പ്ലാസ്റ്റിക് നിർമിച്ച് ആ പ്ലാസ്റ്റിക്കിന്റെ ഉപയോഗശേഷം അതിൽ നിന്നും ഇലക്ട്രിസിറ്റി പുറപ്പെടുവിച്ച് നിലവിലുള്ള ദോഷകരമായ പ്ലാസ്റ്റിക്കിനെ പയറോളിസിസ് പ്രവർത്തനം വഴി തികച്ചും പ്ലാസ്റ്റിക് വിമുക്തമാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

അതിൻറെ ഒരു മോഡൽ ആണ് ഞങ്ങൾ നിർമ്മിച്ചത് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വീർപ്പുമുട്ടുന്ന നമ്മുടെ നാടിൻറെ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് ഞങ്ങളുടെ ഈ കണ്ടെത്തൽ. ശാസ്ത്ര കണ്ടുപിടുത്തത്തിന്അംഗീകാരം എന്നോളം പല ദേശീയ സർവകലാശാലകളിലെ സൈന്റിസ്റ്റുകൾ ഞങ്ങളുടെ ഈ കണ്ടുപിടുത്തത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയും ഇത്തരം പ്രോജക്ടുകൾ നടപ്പിലാക്കേണ്ടതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് പഠനം നടത്തുകയും ചെയ്യാൻ ഇടയാക്കി.ഈയൊരു സുവർണാവസരം എന്നും ഞങ്ങളുടെ ഓർമ്മയിൽ നിലകൊള്ളുന്നതായിരിക്കും. പലസംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു കുട്ടികളെ പരിചയപ്പെടാനും അവരുമായി സംസാരിച്ച് അവരുടെ ജീവിത കാഴ്ചപ്പാടുകളെ പറ്റി അറിയാനും ഞങ്ങൾക്ക് ഈ ആറ് ദിവസം കൊണ്ട് സാധിച്ചു. രാവിലെ തൊട്ട് വൈകുന്നേരം വരെ കാണികളായി വന്നിരുന്ന ആളുകൾക്ക് ഞങ്ങളുടെ പ്രോജക്ടിനെ പറ്റിയിട്ടും ഈ പ്രോജക്ട് പുതുതലമുറയ്ക്ക് എങ്ങനെയെല്ലാമാണ് ഉപകാരപ്പെടുന്നത് എന്നതിനെപ്പറ്റിയും ഞങ്ങൾ അവർക്ക് വിശദമായി പറഞ്ഞു കൊടുക്കുന്നതിലൂടെ ജനങ്ങൾക്കും ഇതിനെപ്പറ്റി ഒന്ന് ഗ്രഹിക്കാനും മനസ്സിലാക്കാനും സാധിച്ചു.

എക്കോ ബ്രിക്സ് ക്യാമ്പെയിൻ

 
Eco Bricks Campaign

സ്കൂളിലെ എക്കോ ബ്രിക്സ് ക്യാമ്പെയിൻ ഉദ്ഘാടനം റവ.ഫാ. ജോർജ് തുമ്പ നിരപ്പേൽ നിർവഹിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായി ഫാത്തിമ മാതായിലെ കുട്ടികൾക്കായി ഒരുക്കിയ എക്കോ ബ്രിക്സ് ചലഞ്ചിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ എക്കോ ബ്രിക്സ് ഉണ്ടാക്കി ഏഞ്ചലിൻ മേരി ജോബിൻ ,അലൻ ജോസഫ് റോബിൻ, ജുബിൻ സ് ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു.