ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

ജൂലൈ 21 - ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണം, പോസ്റ്റർ രചന എന്നിവ നടത്തി വിജയികളെ കണ്ടെത്തി.

ഓസോൺ ദിനം

ലോക ഓസോൺ ദിനമായി സെപ്തംബർ 16 ന് നാം ആചരിക്കുന്നു .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓസോൺ ദിനാചരണം വിപുലമായി നടത്തി. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കുട്ടികൾക്ക് സന്ദേശം നൽകി. കുട്ടികൾക്കായി വിവിധയിനം മൽസരങ്ങൾ സംഘടിപ്പിച്ചു.ചുമർ പത്രിക നിർമ്മാണം., പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.അതോടൊപ്പം ഫാത്തിമ മാതായിലെ ചുണക്കുട്ടികളായ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഭൂമിക്കൊരു കുട എന്ന പേരിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ഈ ഫ്ലാഷ് മോബിലൂടെ ഓസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.

സയൻസ് സെമിനാർ- എ ഐ

2024-25 വർഷത്തെ സബ്ജില്ല സയൻസ് സെമിനാർ കല്ലാർകുട്ടി സ്കൂളിൽ വച്ച് നടന്നു.ഈ വർഷത്തെ സെമിനാറിന്റെ വിഷയം എ ഐ ആയിരുന്നു.ഫാത്തിമ മാതാ സ്കൂളിൽ നിന്നും സെമിനാറിൽ പങ്കെടുത്ത ബിയോണ ബിനു ഒന്നാം സ്ഥാനം കരസ്ഥമാക്കി തൊടുപുഴയിൽ വച്ച് നടക്കുന്ന ജില്ലാ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.28-8-2024ൽ തൊടുപുഴയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ ഫാത്തിമ മാതാ സ്കൂളിലെ ബിയോണ ബിനു രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല സയൻസ് സെമിനാർ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

സയൻസ് മേള

സയൻസ് മേള

2024 25 അധ്യായനവർഷത്തെ ശാസ്ത്രമേളയിൽ ഇക്കുറിയും തിളക്കമാർന്ന വിജയം കൈവരിക്കാൻ ഫാത്തിമ മാതാ കുടുംബത്തിനായി. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ സയൻസ് മേളയിൽ പ്രോജക്ട്, സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,ഇമ്പ്രവൈസ്ഡ് എക്സ്പിരി മെന്റ്, ടാലന്റ് സെർച്ച് എക്സാം ,സിവി രാമൻ എസ്സെ കോമ്പറ്റീഷൻ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും സമ്മാനങ്ങൾ നേടി ഓവറോൾ കരസ്ഥമാക്കാൻ സാധിച്ചു. സബ്ജില്ലാ സയൻസ് മേളയിൽ ഓവറോൾ ഫസ്റ്റ് നേടാൻ നമ്മുടെ സ്കൂളിന് ആയി. കുമളിയിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ വർക്കിംഗ് മോഡൽ, സി വി രാമൻ എസ്സെ കോമ്പറ്റീഷൻ എന്നീ ഐറ്റങ്ങൾ സ്റ്റേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ വച്ച് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ വർക്കിംഗ് മോഡലിന് എഗ്രേഡ് നേടാൻ സാധിച്ചു. സി വി രാമൻ എസ്സെ കോമ്പറ്റീഷനിലും എ ഗ്രേഡോടെ സ്റ്റേറ്റിൽ വിജയിക്കാൻ നമ്മുടെ കുട്ടികൾക്കായി. ഈ അധ്യയന വർഷത്തിൽ ശാസ്ത്രമേളയിലെ എല്ലാ വിഭാഗങ്ങളിലും തിളക്കമാർന്ന വിജയം കൈവരിച്ച് ഫാത്തിമ മാതാ സ്കൂൾ സ്റ്റേറ്റിലെ തന്നെ മൂന്നാം സ്ഥാനം അലങ്കരിച്ചു.

സയൻസ് മേള സംസ്ഥാനതലം

സയൻസ് മേള

സബ്ജില്ലാ ജില്ലാ ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻ സ്കൂൾ ആകാൻ സാധിച്ചതിന്റെ ധൈര്യവും അനുഭവസമ്പത്തും കഠിന പരിശീലനവും കൈമുതലാക്കിയാണ് ഈ വർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ മാറ്റുരക്കാൻ ഫാത്തിമ മാതയിലെ മിടുക്കികൾ പോയത്. സയൻസ് മേളയിൽ വർക്കിംഗ് മോഡൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് തുടങ്ങിയ അഞ്ചോളം ഐറ്റങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്കായി. സി വി രാമൻ എസ് എ കോമ്പറ്റീഷൻ മത്സരത്തിൽ.എ ഗ്രേഡ് കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിലെ കുട്ടിക്ക് സാധിച്ചു.


തിരികെ പ്രധാന താളിലേക്ക്