എച്ച്.എസ്സ്.കരുവാമല/അക്ഷരവൃക്ഷം/എന്റെ ഒരു ദിവസം
എന്റെ ഒരു ദിവസം
കൊറോണ പടരുന്നു.അധികാരികൾ ലോക്ഡൗൺ പ്രഖ്യാപിച്ചു.അതോടെ ഞാനും വീട്ടിലിരിപ്പായി.കളിക്കാൻ അയൽവീട്ടിൽ കൂട്ടുകാരില്ല. തന്നെയുമല്ല അമ്മയും അച്ഛനും വീട്ടിലുണ്ട്,ഒരു രക്ഷയുമില്ല.ഞാൻ ഒരു കാര്യം തീരുമാനിച്ചു.മഴ വരികയല്ലേ പരിസരം വൃത്തിയാക്കാം.ആദ്യം റബ്ബർ ചിരട്ടകൾ കമഴ്ത്തി വച്ചു.പ്ലാസ്റ്റിക്കു കവറുകൾ പെറുക്കി കൂട്ടി വച്ചു.വെള്ളം കെട്ടിക്കിടക്കുന്നവസ്തുക്കൾ തട്ടിമറിച്ചു.ഇത്രയുമായപ്പോൾ അമ്മ വിളിച്ചു.അമ്മയ്ക്കു പേടിയാണ്,ഞാൻ എവിടെയെങ്കിലും പോകുമോ എന്ന്.എനിക്കറിയില്ലേ പുറത്തുപോയാൽ എനിക്ക് കുഴപ്പമാണ് എന്ന്.എനിക്കു മാത്രമല്ല എന്റെ കുടുംബത്തിനും എന്റെ നാടിനും കുഴപ്പമാണ്.ഞാൻ വിളി കേട്ടു.അമ്മയെനിക്ക് വെള്ളം കൊണ്ടുത്തന്നു. വീണ്ടും ഞാൻ പറമ്പിലേക്ക് ഇറങ്ങി അമ്മ തന്ന പച്ചക്കറി വിത്തുകളുമായി.വിത്തുകൾ തടമെടുത്തു നട്ടു.ചിലത് ഒന്നിച്ചും ചിലത് ഒറ്റയ്ക്കൊറ്റയ്ക്കും നട്ടു.ഒന്നിച്ചു നട്ടത് കിളിക്കുമ്പോൾ മാറ്റി നടണം.മണ്ണും ചാണകവും ചേർത്തിളക്കി തടങ്ങളിലിട്ടു തടമൊരുക്കി.മാറിയിരുന്നു ഞാൻ നോക്കി.ഇതെന്ന് കിളിർക്കും.നേരം ഇരുട്ടിയപ്പോൾ ഞാൻ കുളിച്ച ശേഷം വീട്ടിൽ കയറി.എനിക്ക് ഒന്നെയുള്ളയിരുന്നു പ്രാർത്ഥിക്കാൻ, നാളെ പെട്ടെന്ന് നേരം വെളുക്കണേ.നട്ടതൊക്കെ കിളിച്ചോന്നറിയേണ്ടേ.ഇത്രയും സന്തോഷം നിറഞ്ഞ ഒരു ദിവസം എൻ്റെ ജീവിതത്തിലുണ്ടായിട്ടില്ല
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം