ഒരു ദിനം,ഒരു ദിനമെങ്കിലിം....
നൽകുമോ ഈ ഭൂവിൽ,
പ്രാണവായുവിനായി പിടക്കുന്ന-
മൃത്യനും കൊതിക്കുന്ന സ്വപ്നം
ലോകരെ നിങ്ങൾ ഒന്നറിയൂ...
നമ്മുടെ ചെയ്തികളാൽ-
പ്രാണൻനഷ്ടപ്പെടുന്നവയുടെയും...
ചിന്ത എന്തെന്ന്....
മരണമില്ലാ ചിരഞ്ജീവിയെന്നപോൽ
അഹങ്കരിക്കുമ്പോൾ ഓർക്കുക ഒരു
മണൽത്തരിപോൽ കുഞ്ഞണുവം
രസിപ്പിക്കും നിൻ മൃതിരുചി....