എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. കൊറോണ എന്ന പേരു വരാൻ കാരണം ഗോളാകൃതിയിൽ സൂര്യരശ്മികൾ പോലെ തോന്നിക്കുന്ന കൂർത്ത മുനകൾ ഉള്ളതുകൊണ്ടാണ്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസന തകരാറും വരെ ഈ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. മുഖ്യമായും ശ്വാസനാളികൾ ആണ് കൊറോണ വൈറസ് ബാധിക്കുക.

രോഗം പകരുന്ന വിധം :

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന virus ഇലൂടെയും, രോഗിയുടെ ശരീര സ്രവങ്ങളിലൂടെയും, പറ്റിപ്പിടിച്ച് വസ്തുക്കളിലൂടെയും, വളർത്തുമൃഗങ്ങളിലൂടെയും രോഗം പകരാം.

മുൻകരുതൽ :

കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക, വൈറസ് ബാധിത പ്രദേശങ്ങളിൽ പോകുന്നത് ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, യാത്രാവേളകളിൽ മാസ്ക് ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തിപിടിക്കുക. കൂടാതെ പനി, ചുമ തുടങ്ങിയ ലക്ഷണം ഉള്ളവർ വൈദ്യസഹായം തേടുക. ധാരാളം വെള്ളം കുടിക്കുക.

ഷാരോൺ
4 എ എം എസ് സി എൽ പി എസ് കണ്ണൻകോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം