എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ കുസൃതി പൂക്കൾ Part 2.
കുസൃതി പൂക്കൾ Part 2.
പ്രകൃതിയുടെ പച്ചപ്പിന് എന്ത് സംഭവിക്കുന്നു??? നാം ഒരു വലിയ ദയനീയഅവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഏവർക്കും അറിയുമല്ലോ covid19 എന്ന ഒരു വൈറസ് നമ്മോടെല്ലാം യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിനെ സംബന്ധിച്ച് ഒരു ലേഖനം എന്ന രീതിയിൽ കുസൃതി പൂക്കൾ part 1ൽ ഞാൻ എഴുതി നിങ്ങൾക്കായി സമർപ്പിച്ചിരുന്നു. അത് എന്റെ കൂട്ടുകാരും അധ്യാപകരും വായിച്ചു എന്ന് വിശ്വസിക്കട്ടെ, ഞാൻ എഴുതുന്ന ഈ എളിയ ലേഖനങ്ങളിൽ ധാരാളം തെറ്റുകൾ ഉണ്ടാവും. എനിക്ക് പ്രചോദനം നൽകുന്ന എന്റെ കൂട്ടുകാരും അധ്യാപകരും എന്റെ തെറ്റുകൾ തിരുത്തിത്തരണം. പ്രിയ അധ്യാപകരുടെ പ്രചോദനങ്ങളാണ്, m s h s ലെ മുത്തു മണികളിൽ കൂടുതൽ ഉണർവ് സൃഷ്ടിക്കുന്നത്. ഇന്ന് ഞാൻ പ്രകൃതിയെ കുറിച്ചാണ്എഴുതുന്നത്. നാം ഇന്ന് പ്രകൃതിയെ വലിയതോതിൽ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ പച്ചപ്പിനെ അതിക്രൂരമായി ഉപദ്രവിക്കുന്നു. പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും നിറച്ച് പ്രകൃതിയുടെ സൗന്ദര്യത്തെ മായ്ച്ചുകളയുന്നു. പുഴകളും കുളങ്ങളും എല്ലാം മലിനമാക്കുന്നു. വനങ്ങൾ ഒന്നും സംരക്ഷിക്കാതെ അതിലെ വൃക്ഷങ്ങളും കായ്കനികളും എല്ലാം നശിപ്പിക്കുന്നു. പ്രകൃതിയുടെ മനോഹാരിതയെ ചൂണ്ടിക്കാട്ടുന്ന മലകളും വയലുകളും എല്ലാം ഇടിച്ചുനിരത്തി വലിയ വലിയ മാളികകൾ നിർമ്മിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, എന്തുകൊണ്ടും മനുഷ്യർ പ്രകൃതിയിൽ വിനാശത്തിന്റെ കൈകടത്തലുകൾ നടത്തുന്നു. ആർക്കും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ വയ്യ. എന്തിനും മനുഷ്യൻ നിർമ്മിച്ചെടുക്കുന്ന കൃത്രിമ വസ്തുക്കൾ മാത്രം.... ഒരു മഴ വന്നാൽ മഴവെള്ളം പോകാൻ മണ്ണില്ലാതെയായി. കാരണം, ഈ മഴ വെള്ളം താഴ്ന്നിറങ്ങേണ്ട അമ്മയായ ഭൂമിയിൽ ഇന്ന് ലോക്ക്കട്ടകളാണ്. ഹേയ് മനുഷ്യാ... പ്രകൃതിയുടെ സൗന്ദര്യത്തെക്കാൾ വലിയ എന്താണ് ആസ്വദിക്കാൻ ഉള്ളത്. ഏവരും പ്രകൃതിയിൽ വീശുന്ന തളിർ കാറ്റിനെയല്ല പ്രകീർത്തിക്കുന്നത്. പ്രകൃതിയിലെ പുതുമഴയെ അല്ല ആസ്വദിക്കുന്നത്. ചൂടിൽ നിന്നു രക്ഷയ്ക്കായി ഇന്ന് മനുഷ്യന് ഈ പ്രകൃതി എന്തിന് വേണം? എല്ലാവർക്കും AC മതി. ഫാനുകൾ കൂളറുകൾ ഇവയൊക്കെ മതി... ഒരു നിമിഷം നാം എല്ലാവരും ഒന്നുചിന്തിക്കുക. ഒരു വിലയുംവാങ്ങാതെ...... ഒരു ദോഷവും വരുത്താതെ........ സൃഷ്ടാവ് നമുക്കായി കനിഞ്ഞു നൽകിയ ഒരു മാതാവാണ് പ്രകൃതി, ആ മാതാവിന്റെ സന്താനങ്ങളാണ് അതിലെ വിഭവങ്ങൾ...... അതിൽ നമ്മളും ഉൾപ്പെടുന്നു.... എല്ലാവർക്കും തുല്യ അവകാശവുമാണ് ആ മാതാവ് കൽപ്പിക്കുന്നത്....ആ അവകാശ കണ്ണികൾ അഴിച്ചു തിമിർത്താടുന്ന ഒരേ ഒരു വിഭാഗമാണ് വിവേകികൾ എന്ന് സ്വയം അഭിപ്രായപ്പെടുന്ന മനുഷ്യർ.... ലജ്ജിക്കുന്നു മനുഷ്യ കുലമേ... നിന്റെ ഈ നെറുകേടിൽ..... ഇനിയും ഈ ദുഷ്ടത നിർത്താൻ നാം ഓരോരുത്തരും തയാറായില്ലെങ്കിൽ..... അത് വലിയ ഒരു ദുരന്തത്തെ ക്ഷണിച്ചുവരുത്തലാണ്...... തീക്കൊള്ളി കൊണ്ട് തല ചൊരിയുന്ന പോലെ..... മനുഷ്യാ.. എന്തിനിത്ര സ്വാർത്ഥത.. ... ഒരു നവലോക സൃഷ്ടിക്കായി തയ്യാറെടുക്കാൻ സമയമായി.... കൂട്ടുകാരെ ഞാനും നിങ്ങളും ഇതിനായി ഒന്നിച്ചു പ്രവർത്തിക്കണം.... നല്ലൊരു നാളേക്കായി പ്രതീക്ഷിക്കാം...... എന്ന് സ്നേഹപൂർവ്വം......
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |