എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും ആരോഗ്യവും

പരിസ്ഥിതി ശുചിത്വവും ആരോഗ്യവും

പരിസ്ഥിതി ശുചിത്വവും ആരോഗ്യവും


ഇന്ന് നാം നേരിടുന്ന ഒരു വലിയ സാമൂഹിക വെല്ലുവിളിയാണ് പരിസ്ഥിതി ശുചിത്വവും ആരോഗ്യവും പരിപാലനവും. എന്നാൽ നാം ഒരു പരിധിവരെ ശ്രദ്ധിച്ചാൽ ഒരുപാട് രോഗങ്ങളിൽ നിന്നും പ്രത്യേകിച്ച് പകർച്ച വ്യാധികളിൽ നിന്നും നമുക്ക് ഓരോരുത്തർക്കും രക്ഷപ്പെടാൻ സാധിക്കും.അതുപോലെ സമൂഹത്തേയും നമുക്ക് രോഗങ്ങളിൽനിന്നും തടയാൻ കഴിയും. അതിനു നാം ചെയ്യേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ്. കാരണം നാം വീടുകളിൽ നിന്നും മറ്റു പൊതു സ്ഥലങ്ങളിൽ നിന്നും വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ അന്തരീക്ഷത്തിൽ രോഗാണുക്കളെ സൃഷ്ടിക്കുകയും മാത്രമല്ല ഫാക്ടറികൾ പോലുള്ള വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറംതള്ളുന്ന വിഷ പദാർത്ഥങ്ങൾ വായു മലിനീകരണം സൃഷ്ടിക്കുകയും തന്മൂലം നാം രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു.. തിരക്കുപിടിച്ച ഇന്നത്തെ നമ്മുടെ ജീവിത ശൈലിയും മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. നാം കഴിക്കുന്ന ആഹാര പദാർത്ഥങ്ങൾ രോഗ സാധ്യതയ്ക്ക് കാരണമാകുന്നു. പ്രത്യേകിച്ച് നാം നിത്യവും ഉപയോഗിക്കുന്ന പച്ചക്കറി തന്നെ എടുത്തു നോക്കിയാൽ എത്രമാത്രം വിഷം നിറഞ്ഞതാണ്. നാം ഒന്ന് മനസ്സുവെച്ചാൽ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ലളിതമായ രീതിയിൽ ജൈവ കൃഷി ചെയ്യുവാനും അത് മൂലം വിഷരഹിത ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുവാനും ആരോഗ്യമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാനും നമുക്ക് സാധിക്കും....



FATHIMATH HIBA P
7 A എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം