ഈ വർഷത്തെ അവധിക്കാലം നമ്മളെ ഏറെ വിഷമിപ്പിച്ചിരിക്കുന്നു.
കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം.
അതുകൊണ്ട് നമ്മൾ വീട്ടിലിരിക്കുന്നു.
ഉത്സവങ്ങൾ, ആഘോഷങ്ങൾ, വിരുന്നുകൾ എല്ലാം ഇല്ലാതെയായി.
ദിവസവും വാർത്തകൾ കാണുന്നതിനാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്.
വീട്ടിൽത്തന്നെ ഒരു പച്ചക്കറിത്തോട്ടം നട്ടുവളർത്തിയിട്ടുണ്ട്.
ദിവസവും വായിക്കാനും സമയം മാറ്റിവയ്ക്കുന്നുണ്ട്.
ടീച്ചറിൽ നിന്ന് നല്ല നിർദ്ദേശങ്ങളാണ് ഞങ്ങൾക്ക് കിട്ടുന്നത്.
ടീച്ചർ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുതരുന്നു.
അതുപ്രകാരം ചിത്രങ്ങളും അടിക്കുറിപ്പുകളും മറ്റും ഞങ്ങൾ പങ്കുവയ്ക്കുന്നു.
ഇതെല്ലാം നോക്കി ടീച്ചർ അഭിപ്രായം പറയുമ്പോൾ അത് ഞങ്ങൾക്ക് അവധിക്കാലസന്തോഷമാകുന്നു.
ഇതിനെല്ലാം അമ്മയുടെ പിന്തുണയുണ്ട്.
ഞാൻ അമ്മയെ അടുക്കളയിലും സഹായിക്കുന്നു സന്താഷത്തോടെ...