എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/ഭൂമിയിലെ അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ അതിഥി

അല്ലയോ... മനുഷ്യ...
   നിങ്ങളേന്തിനിന്നെന്നേ
   ഭയന്നീടണം...
   
  ഞാൻ ഈ ഭൂമിയിലെ
  അതിഥി... നിങ്ങളുടെ
  പുതിയൊരു അതിഥി
 
 യാത്രയാണെനിക്ക്
 ഏറെ പ്രിയം...
അതിൽ നിങ്ങളെ
ചിലരെ ഞാനൊന്ന്
തലോടി.....

അതിൽ ചിലർ
മണ്ണോട് ചേർന്നു...
മറ്റുചിലർ ഇന്ന്
തടവറയിലും...

നിങ്ങളെ ഹൃത്തിൽ
ഞാനൊരു മഹാമാരി
നിങ്ങളെനിക്ക് ഭയത്താൽ ഇട്ടൊരു നാമം "കൊറോണ "

നിങ്ങളെ ഉള്ളിലെ
ഭയം ഞാനറിയുന്നു
മനുഷ്യ..... കാരണം
നിന്നിലെ അഹങ്കാരം ഇന്നെവിടെ  ?
നീച പ്രവർത്തികളും
കൊല്ലും കൊലയും മെവിടെ  ?
ജാതിയും മതവും
ഇന്നെവിടെ ?
 
നിങ്ങൾ ഇന്നെത്ര ശാന്തരാണ്
വിചനമായ തെരുവുകൾ
നിശ്ചലമായ കലാലയങ്ങൾ
 
എന്തിനേറെ പരസ്പര
സംസാരവും സ്പർശനവും ആലിംഗനവുമില്ല ഇതെല്ലാം നിന്റെ ഭയത്തെ വിളിച്ചറിയിക്കുന്നു....

 എന്നോട് നേരിടാൻ നിങ്ങൾക്ക് ആയുധങ്ങളില്ല. എന്നാലും നിന്റെ യുക്തിയെയും ജാഗ്രതയെയും ഞാൻ ഭയക്കുന്നു...
അതാണ് നിങ്ങളുടെ വിജയവും....

നിങ്ങൾ ഈ ലോകത്തെ സ്വർഗ്ഗമാക്കിടുവിൻ
അഹങ്കാരങ്ങളില്ലാത്ത
നീച പ്രവർത്തികളില്ലാത്ത
കൊല്ലും കൊലയും ഇല്ലാത്ത സ്വർഗ്ഗമാക്കിടുവിൻ...

അന്ന് ഞാൻ പോകാം
അതിഥിയായി വന്ന ഞാൻ അതിഥിയായി തന്നെ മടങ്ങാം....
 

Muhammed Shibil
4B എ എം യു പി എസ് അരീക്കാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത