വേനലിൻ ചൂടുളളവധിക്കാലത്ത്
വിഷുക്കണി കാണാനായി ആഗ്രഹിച്ചു
അവധിക്കാലത്തു കുടുംബത്തിനോടൊപ്പം
യാത്രപോകാനും ഞാൻ ആഗ്രഹിച്ചു
കൊച്ചനുജത്തിയോടൊത്തു ചേർന്നോത്തിരി
കൊച്ചുമോഹങ്ങളും നെയ്തുകൂട്ടി
തിരിയിലെ തീയായ മോഹങ്ങളെല്ലാം
അണച്ചുകളഞ്ഞൊരു രാക്ഷസനായ്
ചൈനയിൽ ജനിച്ചൊരു വൈരസാം കോവിഡ് എൻ
നാടിനെ മൊത്തം വലിച്ചെറിഞ്ഞു
കാറ്റിൻറ്റെ വേഗത്തിൽ പാറിവരുന്നൊരു
ദുഷ്ടനാം രാക്ഷസനായ് കോവിഡ്
ഈ രാക്ഷസൻ നിർമ്മിച്ച ദുഷ്ടപ്രവർത്തികൾ
നാട്ടുകാർ ആരും അറിഞ്ഞതില്ല
നിമിഷത്തിൻ വേഗത്തിൽ
മരണം മനുഷ്യർക്കു നൽകീ കോവിഡ്
വിലമതിക്കാൻ കഴിയാത്ത ജീവിതത്തെ
തട്ടിതെറുപ്പിച്ചു നീ വന്നുവോ
പെട്ടെന്നു വന്നൊരു മിന്നിത്തിളങ്ങുന്ന
നക്ഷത്രമായി പൂത്തുമ്പിയുമായ്
സൗമ്യഭാവത്തിലൊരു പുഞ്ചിരിതൂകി
വെളിച്ചം തരുന്നൊരു മാലാഖയായ്
ഈ നഴ്‌സുമാർ ചെയ്ത നല്ലകാര്യമൊക്കെയും
ഈശ്വരൻ തന്ന വരദാനമായ്
ഭൂമിതൻ പുഞ്ചിരി മിന്നിത്തിളങ്ങുമ്പോൾ
കെട്ടുപോകാതെ നാം നോക്കണം
ശാരീരിക അകലം സാമൂഹിക ഒരുമ
പാലിച്ചു കോവിഡിനെ തുരത്താം
ഒരുമയോടൊത്തു ചേർന്നൊരുമിച്ചു ചൊല്ലിടാം
കോവിഡിനെ നാം അതിജീവിക്കും