മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/നമുക്ക് ഒന്നിക്കാം നല്ല നാളേക്കു വേണ്ടി
നമുക്ക് ഒന്നിക്കാം നല്ല നാളേക്കു വേണ്ടി.
നാം ജീവിക്കുന്ന ചുറ്റുപാടും മറ്റും വൃത്തിയായി സൂക്ഷിക്കേണ്ടത് നമുക്കും ഇനി വരാനിരിക്കുന്ന വരും തലമുറകളുടെ നല്ലൊരു ഭാവിക്കും കൂടി വേണ്ടിയിട്ടുള്ളതാണ്. നാം ഒരു മരം മുറിച്ച് മാറ്റുമ്പോൾ തന്നെ അതിനു പകരം ഒരു മരം വച്ചു പിടിപ്പിച്ചാൽ മണ്ണൊലിപ്പ് പോലുള്ള പ്രകൃതി പ്രതിഭാസങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയും. നാം പല തരത്തിൽ പരിസ്ഥിതിയെ മലിനമാക്കി കൊണ്ടിരിക്കുകയാണ്. നാം ഉപയോഗിച്ച് വലിച്ചെറിയുന്ന ചെറിയ ചെറിയ പ്ലാസ്റ്റിക്ക് വസ്തുക്കൾ അതുപോലെ മരുന്നു കുപ്പികൾ എന്നിവ എത്ര കാലം കഴിഞ്ഞാലും അത് മണ്ണിൽ അടിയാതെ അങ്ങനെ തന്നെ കിടക്കും. നമ്മുടെ പഞ്ചായത്തും സ്കൂളുകളും കേന്ദ്രീകരിച്ച് പ്ലാസ്റ്റിക്ക് വസ്തുക്കൾ ശേഖരിച്ച് വരുന്നുണ്ട്. ഇത് ഒരു വിധത്തിൽ പരിസ്ഥിതി സംരക്ഷണമാണ്. പ്ലാസ്റ്റിക്ക് വസ്തുക്കൾ കത്തിക്കുന്നത് മൂലം നമുക്ക് ഒരു പാട് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന വിഷ വാതകം ശ്വസിച്ചാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരാനിടയുണ്ട്. വ്യവസായ ശാലകളിൽ നിന്നും പുറത്തേക്ക് വിടുന്ന വിഷ വാതകം, അതുപോലെ വണ്ടികളിൽ നിന്നും പുറത്തേക്ക് പോകുന്ന പുകയും മറ്റും നമ്മുടെ അന്തരീക്ഷത്തിലെ ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകാൻ കാരണമാകുന്നു. ഈ വിള്ളലിലൂടെ സൂര്യപ്രകാശം നേരിട്ട് ഭൂമിയിൽ എത്തും . ഈ അടുത്ത കാലത്തായി നാം ഒരു പാട് പ്രകൃതി പ്രതിഭാസങ്ങളെ അഭിമുഖീകരിച്ച് വരുകയാണ്. വെള്ളപ്പൊക്കം അതിൽ ഒന്നു മാത്രം. വയലുകൾ നികത്തി വീടുകൾ ഫാക്ട്ടറികൾ എന്നിവ നിർമിക്കുന്നതും മരങ്ങളുടെ അമിതമായ മുറിച്ചു മാറ്റലും ഇതിന് കാരണങ്ങളായ് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് എല്ലാവർക്കും പ്രയത്നിക്കാം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |