പുഞ്ചിരി


നിലാവായ് മഴയായ് മധുരമായ് പുഞ്ചിരി
കുഞ്ഞിളം ചുണ്ടിലുമമ്മ തൻ ‍ ഹൃത്തിലും.
                   ഒരു പുഞ്ചിരി നൽകുന്നു അമ്മതൻ
                   ഓർമ്മകൾ സ്നേഹവാത്സല്യപൂരങ്ങൾ.....
പാവങ്ങൾ തന്നമ്മയാം മദർ തെരേസ
പുഞ്ചിരി തൻ മഹത്വം വിളിച്ചോതുന്നു നമ്മോട്....
                 കണ്ണുനീർത്തുള്ളിയെ മായ്‍ക്കുന്ന മന്ത്രവും
                 പുഞ്ചിരിയല്ലാതെ മറ്റൊന്നുമല്ല......
പുഞ്ചിരി തൂകുന്നു പ്രപഞ്ചവും ജീവജാലങ്ങളും സദാ
 എന്നാൽ ചിരിക്കാൻ മറക്കുന്നൂ മനുഷ്യൻ മാത്രം.

               മായ്‍ക്കൊല്ലേ, മറക്കല്ലേ ദിവ്യമീ മന്ത്രത്തെ
               കാലത്തിൻ കരുത്തനാം ഈ പോരാളിയെ.

കരോളിൻ ഹന്ന
10A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത