ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും

ഏറെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ ലോകം കടന്നുചെല്ലുന്നത്. മനുഷ്യൻ പ്രകൃതിക്കുമേൽ അടിച്ചേൽപ്പിച്ച പല പ്രവർത്തിയും പ്രകൃതി തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമി തനിക്ക് സ്വന്തം ആണെന്നും അവിടെ തനിക്കുമാത്രമാണ് അവകാശം എന്ന അഹങ്കാരത്തോടെ പ്രകൃതി തന്നിരുന്ന വാരാധനങ്ങളെല്ലാം അവനു കഴിയുംവിധം ചൂഷണം ചെയ്ത് ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ മനസിലേക്ക് ശക്തമായ തിരിച്ചടികൾ നനല്കിക്കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ പ്രകൃതി.

നമുക്ക് പ്രകൃതിദത്തമായി ലഭിച്ച കുന്നുകൾ ഇടിച്ചു നിരത്തുന്നതും വയലുകൾ നിരത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുകയും ചെയ്യുന്നതിലൂടെ നമ്മൾ പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്‌ടലെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഭൂമി മുന്നോട്ട് നീങ്ങിയാൽ ഇനി എത്രനാൾ.

നമ്മുടെ ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ശുചിത്വം. ശുചിത്വത്തെ രണ്ടായിത്തരം തിരിക്കുന്നു. വ്യക്തി ശുചിത്വവും, സാമൂഹിക ശുചിത്വവും.

ജീവിതത്തിൽ വിജയിക്കണമെൻകിൽ ആരോഗ്യമുള്ള വ്യക്തികൾ അനിവാര്യമാണ്. ഓരോ മനുഷ്യന്റെയും മടിത്തട്ടിലാണ് നമ്മുടെ സമൂഹത്തിന്റെ ഉന്നത തലം. ഓരോ വ്യക്തിയുടെയും ശുചിത്വ ബോധമാണ് നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്നത്. നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വസ്ത്രം എപ്പോഴും അലക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. പുറത്തുപോയി വന്നാൽ എപ്പോഴും കൈ, കാൽ, മുഖം വൃത്തിയായി കഴുകുക. എല്ലാ ദിവസവും രണ്ടു നേരം കുളിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. നഖങ്ങൾ മുറിക്കുക. എപ്പോഴും രാവിലെയും രാത്രിയും പല്ല് തേക്കുക. ഇല്ലെങ്കിൽ നമ്മുടെ പല്ലിൽ കുടുങ്ങിയിരിക്കുന്ന അവശിഷ്ടങ്ങൾ പല രോഗങ്ങൾക്കും കാരണമാവുന്നു. ഓരോ വീടുകളിലേയും വ്യക്തികൾ ഈ മാർഗങ്ങൾ ഏറ്റെടുത്താൽ നമുക്ക് എല്ലാവർക്കും മാരക രോഗങ്ങളെ തടയാൻ കഴിയും. നമ്മുടെ ആയുർദൈർഘ്യം കൂട്ടുവാൻ വെക്തി ശുചിത്വം നമ്മളെ സഹായിക്കുന്നു.

സാമൂഹിക ശുചിത്വത്തിനും ഏറെ പ്രാധാന്യം അർഹിക്കുന്നു നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. സാമൂഹിക ശുചിത്വത്തിൽ ഏർപെടുന്നവയാണ് വായുമലിനീകരണം, ജലമലിനീകരണം, മണ്ണ് മലിനീകരണം. വാഹനങ്ങളിൽ നിന്നും മറ്റു ഫാക്ടറികളിലും നിന്നും തള്ളി വിടുന്ന അമിത പുക നമ്മുടെ അന്തരീക്ഷത്ത്‌ പടരുകയും അതുമൂലം വായുമലിനീകരിക്കപ്പെടുന്നു. നമ്മൾ എപ്പോഴും കാണുന്ന കാഴ്ചയാണ് പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കുന്നത്. വീടുകളിലാണെങ്കിൽ പ്ലാസ്റ്റിക്കുകൾ കത്തിക്കുകയും ചെയ്യുന്നു. ഈ വായു നമ്മുടെ ശരീരത്തിൽ കടന്നുപോകുകയും ചെയ്യും. അതുമൂലം പല അസുഖങ്ങളും ഉണ്ടാകുന്നു. പുഴകൾ, തോടുകൾ തുടങ്ങി മറ്റുജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കപെടുമ്പോൾ നമ്മുടെ ജലാശയങ്ങൾ മലിനമാക്കപ്പെടുന്നു. കൃഷിക്കും മറ്റു രാസവളങ്ങളുടെ അമിത ഉപയോഗം മൂലം നമ്മുടെ മണ്ണിന്റെ ഫലഭുഷ്ടി നഷ്ട്ടപെടുകയും അങ്ങനെ മണ്ണ് മലിനമാവുകയും ചെയ്യുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു.

പോഷകമുള്ള ധാരാളം ഇല കറികളും, ധാന്യങ്ങളും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി നമുക്ക് കൊറോണ പോലെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും .

ഒറ്റകെട്ടായി കൈ കോർത്തു നിൽക്കാം.... നല്ലൊരു നാളെക്കായി.....

നിഖിത ദാമോദരൻ
8 E ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം