പൃഥ്വി

പണ്ട് പണ്ട് ദൂരെ മാലാഖമാരുടെ നാട്ടിൽ പൃഥ്വി എന്ന് പേരുള്ള ഒരു കുഞ്ഞു സുന്ദരിക്കുട്ടി ഉണ്ടായിരുന്നു. അവളെ മാലാഖമാർക്കെല്ലാം വളരെയധികം ഇഷ്ടമായിരുന്നു. എന്നാൽ മനുഷ്യർക്ക് മാലാഖമാരുടെ നാട്ടിൽ വളരെ നാൾ കഴിയില്ല... അതിനാൽ മാലാഖമാർ മനസ് നിറയെ നന്മയുള്ള ആ കൊച്ചു സുന്ദരിയക്ക് പുതിയൊരു ലോകം നിർമ്മിച്ചു കൊടുത്തു. അവിടെ നിറയെ ഭംഗിയുള്ള പൂക്കളും പക്ഷികളും, കളകളം ഒഴുകുന്നു പുഴകളും, എവിടെയും പച്ച വിരിച്ച മരങ്ങളും ചെടികളും ഉണ്ടായിരുന്നു. മഴയും വെയിലും മഞ്ഞും ആ ലോകം കൂടുതൽ മനോഹരമാക്കി. പലതരത്തിലും നിറത്തിലും ഉള്ള പഴങ്ങളും ധാന്യങ്ങളും മാലാഖമാർ പൃഥ്വിയ്ക്കായി ഒരുക്കിയിരുന്നു. ആ ലോകത്തിന് അവർ പൃഥ്വി എന്ന് പേര് നൽകി. അവിടെ പൃഥ്വിയക്ക് നിറയെ കൂട്ടുകാരും...... അവർ ഒരുപാട് നാൾ സന്തോഷമായി ജീവിച്ചു. കാലങ്ങൾ കഴിഞ്ഞപ്പോൾ പൃഥ്വിയുടെ കൂട്ടുകാരുടെ സ്വഭാവം മാറി. അവർ ആർത്തിയുള്ളവരായി മാറി. മാലാഖമാർ നൽകിയ സമ്മാനങ്ങൾ ' അവർ നശിപ്പിക്കുവാൻ തുടങ്ങി. മരങ്ങൾ മുറിച്ചു. പുഴകളിൽ മാലിന്യങ്ങൾ നിറച്ചു. മാലാഖമാരുടെ വാക്ക് അനുസരിക്കാതെ പുതുമകൾക്ക് പുറകെ പോയി. പൃഥ്വി കരഞ്ഞു പറഞ്ഞിട്ടും അവർ കേട്ടില്ല. അവസാനം പൃഥ്വി പ്രളയമായും ഭൂമികുലുക്കമായും അവരെ പേടിപ്പിച്ചു. കുറച്ച് സമയത്തേയ്ക്ക് മാത്രം അവർ പേടിക്കുകയും പിന്നീട് വീണ്ടും അവർ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങും. അവസാനമായി പൃഥ്വി തൻ്റെ കൂട്ടുകാരെ ആ പഴയ നന്മയുള്ളവരാക്കാനായി , മഹാമാരിയായി വന്ന് അവരെ പേടിപ്പിക്കുകയാണ്. അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് അവർ നല്ലവരാകുന്നതിനായി നമുക്കും പൃഥ്വിയോടൊപ്പം കാത്തിരിക്കാം.... കൂട്ടുകാരെ......

വരുൺ
1 B എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ