ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

എല്ലാവർക്കും അറിയാം നമ്മൾ അതിഭീഗരമായ ഒരു മാരിയെ മറികടക്കാനുള്ള ശ്രമത്തിലാണ് . കൊറോണ വൈറസ് അഥവാ കോവിഡ് 19 ഇതാണ് നമ്മൾ അതിനു നൽകിയിരിക്കുന്ന നാമം
എന്റെ കുടുംബവും വളരെ ജാഗ്രതയിലാണ് കടന്നു പോകുന്നത്. എന്റെ പപ്പ ഒരു പ്രവാസിയാണ് . എന്റെ പപ്പ വെക്കേഷനിൽ നാട്ടിൽ വരുമെന്നും ഊട്ടി, കൊടയ്ക്കനാൽ എന്നിങ്ങനെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോകാമെന്നും ഈ അവധികാലം പപ്പയോടൊപ്പം ആഘോഷിക്കാമെന്നും ഞങ്ങൾ സന്തോഷത്തിലായിരുന്നു. പക്ഷെ, അതിനിടയിലാണ് ഞങ്ങളുടെ സന്തോഷങ്ങളെല്ലാം തല്ലികെടുത്തി കൊണ്ട് കൊറോണ വൈറസ് വന്നത്. അതോടെ വിമാന സർവ്വീസുകൾ റദ്ദാക്കി. അങ്ങനെ പപ്പയ്ക്ക് വരാൻ സാധിച്ചില്ല. ഞങ്ങൾക്ക് വളരെ സങ്കടവും നിരാശയും ഉണ്ടായി. പിന്നെയുള്ള ഏക ആശ്വാസം അവിടെ സുഖമായിരിക്കുന്നു എന്ന് പറഞ്ഞു വിളിക്കുന്ന പപ്പയുടെ ഓരോ ഫോൺ കോളുകൾ മാത്രമാണ്. ഇപ്പോൾ ഞങ്ങളുടെ കുടുംബം വളരെ ജാഗ്രതയിലാണ്. ഗവൺമെന്റിന്റെ നിർദേശപ്രകാരം ലോക്ക് ഡൗൺ അനുസരിച്ച് വീട്ടിൽ ഇരിക്കുകയാണ് ഞങ്ങൾ .
ഞങ്ങൾക്കുറപ്പുണ്ട് നിപ്പ വൈറസ്, പ്രളയം, ഓഖി എന്നിങ്ങനെയുള്ള ദുരന്തങ്ങൾ അതിജീവിച്ച നമ്മുടെ ഈ കൊച്ചു കേരളത്തിൽ മാത്രമല്ല ഈ മഹാമാരി ബാധിച്ചിരിക്കുന്നത് ലോകമെമ്പാടും ഈ മഹാമാരി ബാധിച്ചു കഴിഞ്ഞു. അതിനാൽ ലോകം മുഴുവൻ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇതിനെ തുരത്താൻ കഴിയു . അതിനായി എല്ലാ മനുഷ്യരും പരസ്പരം ശുശ്രൂഷ മനോഭാവത്തോടെയും സഹായിക്കാനുള്ള മനസ്സോടെയും കഴിയണം. ഒരു രാജ്യത്തിനകത്തുതന്നെ. മറ്റു സംസ്ഥാനങ്ങളിലുള്ള കൊറോണ ബാധിതരെ ചികിത്സിക്കുന്നില്ല . ചികിത്സ സൗകര്യത്തിനായുള്ള ഏർപ്പാടുകൾ ചെയ്യുന്നതിന് പകരം അതിർത്തികൾ അടയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ ലോകം മുഴുവനുള്ള കാഴ്ചയാണെങ്കിലോ മറ്റു രാജ്യങ്ങളിലുള്ള (പ്രവാസികൾ) കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നില്ല. ഈ മനോഭാവം മാറ്റിയാൽ മാത്രമേ കൊറോണയെ തുരത്താൻ കഴിയൂ. എന്നാൽ കൊറോണയുടെ കണ്ണിൽ അന്യർസംസ്ഥാനകാരനെന്നോ, അന്യരാജ്യകാരനെന്നോ, പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ വേർതിരിവില്ല അതിനാൽ നമ്മൾ കൃത്യമായി ഗവൺമെന്റിന്റെ നിർദേശങ്ങൾ പാലിക്കണം.

അഷ‍്മ ആർ എം
9 സ‍ി ഇവാൻസ് എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം