എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/പരിസ്ഥിതി പാഠങ്ങൾ
പരിസ്ഥിതി പാഠങ്ങൾ
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാമോരുരുത്തരുടേയും കടമയാണ്.അതിനായി നമുക്ക് പലതും ചെയ്യാനാകും.വൃത്തിഹീനമായ ചുറ്റുപാടുകൾ ഉണ്ടാകാതെ നോക്കുകയാണ് അതിൽ പ്രധാനപ്പെട്ടത്.മലിന ജലം തുറസ്സായ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.പ്ലാസ്റ്റിക്കുകളും, മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്.വെള്ളം പാഴാക്കാതെ ഇരിക്കുന്നത് വലിയൊരു പരിസ്ഥിതി പാഠമാണ്.മാലിന്യങ്ങൾ ഇല്ലാതാക്കാൻ കൃത്യമായ പദ്ധതികൾ ആവശ്യമാണ്.പരിസര മലിനീകരണം പലവിധ അസുഖങ്ങൾക്കും കാരണമാകുന്നു.ഇത് ഒഴിവാക്കാനായി വൃത്തി എന്നത് നമുക്ക് ജീവിതമാക്കാം.ചെടികളും, മരങ്ങളും വെച്ചു പിടിപ്പിച്ച് ഭൂമിയെ സുന്ദരമാക്കി പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |