സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ കൊറോണ ഭൂതം
കൊറോണ ഭൂതം
ഒരിടത്ത് ഒരു രാജ്യത്ത് ഒരു ഭൂതം പിറന്നു.ആരു കണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനായിരുന്നു ആ ഭൂതം. അവന് നാട്ടുകാർ കൊറോണ ഭൂതം എന്നൊരു പേരിട്ടു.ആ ഭൂതം നമ്മളെ പിടിച്ച് മാന്തിക്കൊന്ന് ചോര കുടിക്കും. അതാണ് അവന്റെ സ്വഭാവം. അവനെ എല്ലാവർക്കും പേടിയായിരുന്നു. ഒരിക്കൽ ഭൂതത്തിന് നാട് ചുറ്റണം എന്ന് ഒരാഗ്രഹമുണ്ടായി. അവൻ പാട്ടുംപാടി നാടുകൾതോറും ചുറ്റാൻ തുടങ്ങി.അങ്ങനെ അവന്റെ പാട്ട് കേട്ട് പലരും അവന്റെ വലയിൽ കുടുങ്ങി.അത് പടർന്നു പന്തലിച്ച് ആ ലോകം മഴുവനുമായി. ജനക്കൂട്ടങ്ങൾ അവനെ ഭയത്തോടെ നോക്കിക്കണ്ടു. എന്തിനു പറയുന്നു റോഡിലൂടെ ഓടുന്ന കാറും ബസ്സും പിന്നെ തീവണ്ടിയും ഓട്ടം നിറുത്തി. പൊതുസ്ഥലങ്ങളടച്ചു. വിമാനത്താവളമടച്ചു. ലോകമെങ്ങും ജാഗ്രതയിലായി.പല കുടുംബങ്ങൾ പട്ടിണിയായി.ഇതെല്ലാം കണ്ടപ്പോൾ കൊറോണ ഭൂതത്തിന് സന്തോഷം തോന്നി. അങ്ങനെ ഭൂതം ഒരു കുടുംബത്തിലെത്തി. അവിടെ ഒരു കുട്ടിയെ കണ്ടു. ആ കുട്ടി മാസ്ക്കും വെച്ച് വീട്ടിലേയ്ക്ക് പോകുന്നു.ഭൂതം പാട്ടുപാടാൻ തുടങ്ങി. കുട്ടി അത് കേട്ട് ചിരിച്ചു.ലോകത്തെങ്ങും കൊറോണാഭൂതം കറങ്ങി നടക്കുന്നു എന്ന് അച്ഛൻ നേരത്തെ പറഞ്ഞ് കുട്ടിയെ മനസ്സിലാക്കിയിരുന്നു. കുട്ടി വേഗംതന്നെ ലിക്യുഡും സോപ്പും എടുത്ത് കൈ കഴുകി.വീട്ടിനകത്തേയ്ക്ക് പ്രവേശിച്ചു.അത് കണ്ട് കൊറോണയ്ക്ക് മനസ്സിലായി ഇവിടെ നിന്നാൽ രക്ഷയില്ല എന്ന്. അതുകൊണ്ട് അവിടെനിന്ന് സ്ഥലം വിട്ടു. അങ്ങനെ ജനക്കൂട്ടം ശുചിത്വം പാലിച്ചുതുടങ്ങി. കൊറോണയെ ഓടിച്ചു.ഇപ്പോൾ ലോകത്തെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. പലർക്കും പുതിയൊരു ശീലം കൂടി ലഭിച്ചു.അതാണ് ശുചിത്വം.
സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |