ഭൂമിതൻ ഓർമ്മപ്പെടുത്തലാണീ ഓരോ മാരികളും
പ്രകൃതി തൻ കണ്ണുനീർ കാണാത്ത മാനവർക്കായി
ഭൂമിതൻ ശിക്ഷയാണീ കാണുന്ന മഹാമാരികളെല്ലാം....
പ്രളയവും, കെടുതിയും, കൊടുംവേനലും, കൊറോണയും
എങ്കിലും മനുഷ്യാ,
നീയോർക്കുമോ.. പഠിക്കുമോ...
ഓരോ ദുരിതങ്ങൾ വരുമ്പോൾ
നീ നിന്നിലേക്ക് ഒതുങ്ങുന്നു
അവിടെ നീയും നിൻ കുടുംബവും മാത്രം
ദുരന്തങ്ങൾ മാറി പുതു ദിനങ്ങൾ വിടരുമ്പോൾ പ്രകൃതിയെ ഭൂമിയെ നീ..
വിലപേശി വേദനിപ്പിക്കുന്നു.
മലകൾ നിരത്തി നദികൾ നികത്തി നീ നിൻ,
ശൗര്യം കാണിക്കുമ്പോൾ
പ്രകൃതി തൻ രോദനം കേൾക്കാത്തതെന്തേ ഭൂമിതൻ ഓർമ്മപ്പെടുത്തലാണീ
ഓരോ മാരികളും പ്രകൃതിതൻ ശിക്ഷയത്രേ..
ഇന്നുള്ളൊരീ മഹാമാരികളെല്ലാം.
നിൻ ചിന്തയും ബുദ്ധിയും കഴിവുമെല്ലാം
നല്ല നാളേക്കായ് കരുതിവയ്ക്ക.......
നല്ല നാളേക്കായ് കരുതിവയ്ക്ക.......