കൊട്ടുമില്ല കുരവയില്ല
റോഡിലെങ്ങും ആരുമില്ല
മത്സര ഓട്ടമില്ല
പണത്തിനായി നെട്ടോട്ടമില്ല
പേയ് പിടിച്ച ചിന്തകളില്ല
കൂടിച്ചേരലുകളില്ല
വേഷം കെട്ടലൊന്നുമില്ല
തൊണ്ടകീറാൻ നേരവുമില്ല
ജാതിയെന്ന തീണ്ടലില്ല
ഭക്താഭ്യാസങ്ങളില്ല
തമ്മിലടിച്ച് വാഴുവാൻ നേരമില്ല
മത്സരിക്കുവാൻ മനസ്സുമില്ല
തിന്മയെന്ന വാക്കുപോലും
ഓർക്കുവാൻ ഇഷ്ടമില്ല