മൗനമായ് എന്നിൽ
നീ ഏകിയ വസന്തമേ,
നിൻ ചലനങ്ങളിൽ എന്നിൽ
ജീവനേകിയ നിമിഷം
ഒരു മാത്രയിൽ എൻ
മനം വിരഹരഹിതമായ്,
മിഴികളിൽ കണ്ടു ഞാൻ
നിന്നിലെ സ്വപ്നം, എത്ര-
യോമധുരപൂരിതമാം
മനസ്സിന്റെ ഹിതം
എന്നിലെ വേരുകൾ
നിൻ മിഴികളാൽ
തളിരിട്ടുവോ നിന്നി-
ലേ വസന്തവും
എന്നിൽ നിറഞ്ഞുവോ..