ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഒരു നറുവെട്ടം

ഒരു നറുവെട്ടം


സന്തോഷമില്ലാത്ത ലോക്ക്ഡൗൺ കാലത്ത്
ഞാനൊന്ന് നിർമ്മിച്ചു കളിവീട്
എന്റെ സുന്ദരമായൊരു കളിവീട്
സുന്ദരമായൊരു കളിവീട് കാണുമ്പോൾ
ഉള്ളിലുദിക്കുന്നു സന്തോഷം
എന്റെ ഉള്ളിലുദിക്കുന്നു സന്തോഷം
കാറ്റും മഴയും താങ്ങി കളിവീട്
സൗന്ദര്യമേറി നിൽക്കുമ്പോൾ
ഉള്ളിൽ ആനന്ദമേറുന്നു
മനസ്സിൽ സന്തോഷം തോന്നുന്നു
ലോക്ക്ഡൗൺ കാലത്ത് എല്ലാവരും കൂടി
കഥകളും കവിതകളും എഴുതേണം
ചാടണം,പാടണം ചിത്രം വരക്കണം
കഥകളുടെ സൗവർണ്ണം ഒരുക്കേണം
കോവിഡ് രോഗത്തെ മാറ്റിമറിക്കാനായി
കൈകൾ കഴുകേണം അകലം പാലിക്കേണം
ലോകത്തെ ആകെ അട്ടിമറിക്കുന്ന
കോവിഡ് രോഗത്തെ മാറ്റിമറിക്കണം
മാലാഖമാരാം ആരോഗ്യപ്രവർത്തകർ
അക്ഷീണമെന്നും പ്രവർത്തിച്ചീടുന്നു
അവർക്കേകിടാം നമ്മൾ സ്നേഹവും കരുതലും
ആത്മവിശ്വാസത്തിൻ പൊൻകരുത്തും

നരൻ എ പ്രകാശ്
5A ഗവ.ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത