ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ കാലത്തെ ചിന്തകൾ

ലോക്ക് ഡൗൺ കാലത്തെ ചിന്തകൾ


 ജീവൻ വേണോ? ജീവിതം വേണോ? അതിന് ഒരേയൊരു വഴി മാത്രമേയുള്ളൂ. ലോക്ക് ഡൗൺ .വീട്ടിൽ മെയ് 3 വരെ( ചിലപ്പോൾ അതിൽ കൂടുതൽ )എവിടെയും പോകാതെ വസിക്കുക എന്നത് ദുഷ്കരമാണ്. ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഇപ്പോൾ വെക്കേഷൻ ആണ് എന്നത് കൊണ്ടും ഇത് എന്നെ സംബന്ധിച്ചെടുത്തോളം വളരെ ദുഷ്കരമാണ്. ദിനംപ്രതി വാർത്തകളും പത്രങ്ങളും വിളിച്ചോതുന്നത് കേട്ടാൽ തന്നെ പേടിയാവും. ഇതിലും വലുത് ഒക്കെ നാം അതി ജീവിച്ചിട്ടുണ്ട് എങ്കിലും സർവ്വ ഭൂഖണ്ഡങ്ങളിലെയും (അൻറാർട്ടിക്ക ഒഴിച്ച് )ബാധിച്ച അതി വിനാശകരമായ ഒന്നിനെയാണ് നാം അതിജീവിക്കാൻ പാടു പെടുന്നത്. മരുന്നും വാക്സിനും ഒന്നുമില്ലാത്ത ഈ മഹാമാരിയെ നാം പ്രതിരോധിക്കുന്ന ഏക വഴിയാണ് ലോക്‌ ഡൗൺ.
ഒരു വിദ്യാർത്ഥി എന്ന നിലയിൽ ലോക്ക് ഡൗൺ എനിക്ക് തീർത്തും നിരാശയാണ് നൽകിയത്. ഒഴിവുകാലം ആയ വേനൽക്കാലം ആഘോഷിക്കാനുള്ള എല്ലാ പഴുതുമാണ് കൊറോണ കാരണം ഇല്ലാതായത്. ഒരുപാട് സർഗ്ഗാത്മകവും വിജ്ഞാനപ്രദവുമായ പരിപാടികൾ ഓൺലൈൻ ആയി നടക്കുന്നു എന്നത് തീർത്തും ആനന്ദകരമാണ്. അതിനുപുറമേ വീടിനെയും ചുറ്റുവട്ടത്തെ യും പ്രകൃതിയെയും ആകെ അറിയാനുള്ള ഒരു ഉപാധി കൂടിയായി നാം ഈ കാലം ഉപയോഗിക്കണം. മറ്റു സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് നാം നമ്മുടെ ഈ കൊച്ചു കേരളം കൊറോണയെ പ്രതിരോധിക്കുമ്പോൾ അതിനു മുന്നിൽ തന്നെ നിന്ന് രാവും പകലും വ്യത്യാസമില്ലാതെ ഐസൊലേഷൻ വാർഡിൽ ദീർഘനേരം വായു കടക്കാത്ത അതികഠിന ചൂടും സഹിച്ച് രോഗികളെ പരിചരിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന ദുരിതത്തോളം എത്തില്ല ലോക് ഡൗൺ ദുരിതം. അതിനുപുറമേ പോലീസിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെയും പ്രവർത്തനങ്ങൾക്കും ഒരു ബിഗ് സല്യൂട്ട് നൽകേണ്ടതുണ്ട്. അങ്ങനെ പുത്തൻ പ്രതീക്ഷകൾ ഉണർത്തുന്ന നാളെക്കായി ഇന്ന് നമുക്ക് അകന്നു നിൽക്കാം. മനുഷ്യത്വത്തിനും സ്നേഹത്തിനും പാഠങ്ങൾ പഠിച്ച് ലോക്ക് ഡൗൺ ഒരു വിജയമാക്കി സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് നമുക്ക് ഏവർക്കും കൊറോണ എന്ന മഹാമാരിക്കതിരെയുള്ള യുദ്ധത്തിൽ പങ്കാളികളാവാം.



Sreenandh sudheesh
V I I I F ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം