ഭയന്നിട്ടില്ല നാം കൊറോണയെന്ന വിപത്തിനെ
ചെറുത്തു നിന്നു നാം ഭീകരന്റെ കഥകഴിച്ചീടും.
തകർന്നിട്ടില്ല നാം കൈകൾ കഴുകീടും
കൊറോണയെന്ന വിപത്തിനെ തുരത്തിടും
തീർത്തിടാം നമുക്ക് കൂട്ടായ പരിശ്രമം
കൈകൾ നാം ഇടയ്ക്കിടെ വൃത്തിയായി കഴുകണം
തുമ്മലോ ചുമയോ വന്നാൽ
തുണികൊണ്ട് മുഖം മറയ്ക്കണം
കൂടെ നിന്നിടുന്നിതാ മാലാഖമാർ
ഒത്തുചേർന്ന് കാത്തിടുന്നു നിയമ പാലകർ
ഭയമല്ല വേണ്ടത് ജാഗ്രതയാണ്
ഈ വിപത്തിനെ നേരിടാൻ
തകർക്കണം തകർക്കണം
ഈ കൊറോണയെന്ന വിപത്തിനെ .