എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കേരളം ദൈവത്തിന്റെ സ്വന്തം നാട്
കേരളം ദൈവത്തിന്റെ സ്വന്തം നാട്
കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് .ഭൂപ്രകൃതികളാൽ അനുഗ്രഹീതമായ നാട്. ധാരാളം മലകളും മരങ്ങളും ആഴങ്ങളും ഉള്ള സുന്ദര നാട്. എന്നാൽ എന്താണ് നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ ? മലകൾ ഇടിച്ചു നിരത്തി, ആഴ പ്രദേശങ്ങൾ നിരത്തി കൊണ്ട് വലിയ കെട്ടിടങ്ങൾ പണിതുയർത്തുകയാണ് ഈ ജനത. ഇതാണ് വികസനം എന്ന മിഥ്യാധാരണയിൽ ആണ് അവർ. വിദ്യാസമ്പന്നരായ മലയാളികൾ വികസനത്തിന്റെ പേരും പറഞ്ഞു മണ്ണും വിണ്ണും കവർന്നെടുക്കുകയും മലിനമാക്കുകയും ചെയ്യുമ്പോൾ ; നാം ഓർക്കണം ഇരിക്കുന്ന കൊമ്പ് നമ്മൾ തന്നെ മുറിക്കുകയാണെന്ന്. വാഹനങ്ങളും വ്യവസായശാലകളും അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന പുകയിലെ മാരകമായ കാർബൺ ഡൈ ഓക്സൈഡിനെ കുടിച്ചു വറ്റിക്കാൻ ഭൂമിയിൽ ആവശ്യത്തിന് മരങ്ങൾ ഇല്ലാതായിരിക്കുന്നു. നമുക്കുള്ള കുഴി നാം തന്നെ കുഴിക്കുന്നു . നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വമല്ല , മറിച്ച് കടമയാണ്. ആ കടമ നാം ഓരോരുത്തരും നിറവേറ്റണം. വ്യത്തിയോടെ നാം പരിസ്ഥിതിയെ കാണണം. വ്യക്തിശുചിത്വം പൂർണമാകണമെങ്കിൽ പരിസരശുചിത്വവും അത്യന്താപേക്ഷിതമാണ്. ശുചിത്വത്തിലൂടെ ആരോഗ്യവും നമുക്ക് വീണ്ടെടുക്കാം. പരിസരശുചിത്വം എന്നതിൽ നമ്മുടെ വീടും പരിസരവും മാത്രമല്ല ; അന്യന്റെ പരിസരവും വൃത്തിയായിരിക്കുന്നതിൽ നാം ഏറെ ശ്രദ്ധ പുലർത്തണം. സ്വന്തം ഗൃഹത്തിലെ ചപ്പുചവറുകൾ വാരി അന്യന്റെ പറമ്പിൽ ഇടുന്നവർ ആകരുത് നമ്മൾ . പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്. അവ മണ്ണിൽ അലിയാതെ വളക്കൂറുള്ള മണ്ണിനെ ദുഷിച്ചതാക്കുന്നു. മണ്ണിടിച്ചിൽ പോലുള്ള വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് സംസ്കരണം പ്രത്യേക മാർഗ്ഗങ്ങളിലൂടെ നടത്തണം . നമുക്ക് ശ്വസിക്കാൻ ആവശ്യമായ ഓക്സിന്റെ 70 ശതമാനത്തോളവും കടലിലെ ആൽഗകളിൽ നിന്നാണ് ലഭിക്കുന്നത് .എന്നാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെ കടലിലെ ആൽഗകൾ നശിക്കാൻ ഇടയാകുന്നു. കൂടാതെ, കടൽമത്സ്യങ്ങൾ ആഹാരമാണെന്ന് ധരിച്ച് പ്ലാസ്റ്റിക്കുകൾ ഭക്ഷിക്കുന്നതിലൂടെ അവയുടെ നാശവും സംഭവിക്കുന്നു . നമ്മുടെ നന്മയോടൊപ്പം തന്നെ നാം സർവ്വ ജീവജാലങ്ങളെയും സംരക്ഷിക്കണം. അവയുടെ നന്മയും ലക്ഷ്യം വയ്ക്കണം. പ്രകൃതിയെന്ന മാലയുടെ ഓരോ കണ്ണികളാണ് ഓരോ ജീവനും .ശുചിത്വ ശീലം നമ്മെ ആരോഗ്യമുള്ളവരാക്കി നിലനിർത്തുന്നു . പരിസ്ഥിതി സംരക്ഷണം പോലെതന്നെ പ്രധാനമാണ് നമ്മുടെ ആരോഗ്യവും. ശുചിത്വ ശീലം ഒരു പരിധിവരെ നമ്മെ ആരോഗ്യമുള്ളവരാക്കി തീർക്കുന്നു .ഇവയെല്ലാം കൂടാതെ നാം ചിലത് കൂടുതലായി നോക്കേണ്ടതായുണ്ട്. അവയിൽ പ്രധാനമാണ് നമ്മുടെ ആഹാരശീലം. വൃത്തിയുള്ളതും പോഷകങ്ങളടങ്ങിയതുമായ ഗുണമേന്മയുള്ള ആഹാരങ്ങൾ കഴിക്കുക, വ്യായാമമുറകൾ കൃത്യമായിചെയ്യുക എന്നിവയൊക്കെയാണവ. 'നമ്മുടെ പരിസ്ഥിതിയെ നാം അമ്മയായി കണ്ട് അവയെ സംരക്ഷിക്കുക. ശുചിത്യം ശീലമാക്കുക. ആരോഗ്യം വീണ്ടെടുക്കൂ . പ്രകൃതിയുടെ മനോഹാരിത നമുക്ക് എപ്പോഴും ആനന്ദവും നന്മയും പകരുന്നു. "Nature your mind to See the good in Every situation".
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |