മുറിക്കുള്ളിൽ
നിന്നും ഇടക്കിടെ
ഇറങ്ങിപോകാൻ തോന്നും
പക്ഷെ, വാതലിനപ്പുറം
മരണമുണ്ടെന്നറിഞ്ഞ ഞാൻ തിരിച്ചെത്തി
മരണത്തിൻറെ കണക്കെടുപ്പുകാണും..
തൻ ജീവൻ ബലി നൽകി
പോരാടുന്നോരോ വ്യക്തികളെ
കാണുമ്പോൾ
എൻജീവനൊരു
ചെറുപുഴുവെന്നുതോന്നിടും..
ഈ ലോകം നിശ്ചലമാക്കാനെവിടെ
നിന്നുവന്നൊരീചെറുകീടം..
നമുക്കു തുരത്താം ജാഗ്രതയോടെ
ഒന്നാകാംആശങ്കയീല്ലാതെ