എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മതൻ സ്നേഹം

അമ്മതൻ സ്നേഹം


അമ്മിഞ്ഞപ്പാലു തന്നോമനിച്ചു
ആദ്യാക്ഷരങ്ങൾ പകർന്നുതന്നു.
വിശക്കുന്നനേരത്ത് വാരിയെടുത്ത്,
മാമൂട്ടി തരുമെന്നമ്മ
പങ്കിട്ട് തിന്നുമ്പോൾ സ്വാദേറുമെന്നുള്ള
സത്യവും എന്നിൽ പകർന്നുതന്നു.
കുഞ്ഞിവടിതൻ നോവിലൂടെ എൻ-
കള്ളത്തരങ്ങളെ തുടച്ചുമാറ്റി.
അമ്മതൻ സ്നേഹം അമൃതെന്നറിയുമ്പോൾ
അമ്മതൻ മാറിൽ ഉറങ്ങിടും ഞാൻ.

 

അവന്തിക വി കെ
3എ എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത