ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/പ്രകൃതിയിലേക്കൊരു യാത്ര
പ്രകൃതിയിലേക്കൊരു യാത്ര ഞാൻ പല യാത്രകളും നടത്തിയിട്ടുണ്ട്.എന്നാൽ പ്രകൃതി യെ അറിയാൻ അല്ലെങ്കിൽ പ്രകൃതിയുമായി ഇണങ്ങിചേരാൻ നടത്തിയ യാത്രകളുടെ കണക്ക് വിരളമാണ്.അത്ര ദൂരമൊന്നുമല്ല പോകുന്ന സ്ഥലം. അതിനാൽ തയ്യാറെടുപ്പുകൾ ഒന്നുമുണ്ടായിരുന്നില്ല. ചീമേനിയിലെ ചൂരൽ എന്ന പ്രദേശത്തെ അധികമാരും അറിയാത്ത വെള്ളച്ചാട്ടം കാണാനാണ് ഞങ്ങളുടെ യാത്ര. ഞാനും സമപ്രായ ക്കാരായ പിള്ളേരും എന്റെ മൂത്തമ്മയുടെ മകനുമടങ്ങുന്ന സംഘം. ഞങ്ങൾ ഒരു വൈകുന്നേരം മൂന്നു മണിക്ക് പുറപ്പെട്ടു. ആകാംഷയും ആഹ്ലാദവും ഉണ്ടായിരുന്നു ഏവരുടെയും മനസ്സിൽ.പുറത്തെ കാഴ്ച കളൊക്കെ കണ്ട് ആസ്വദിച്ച് കാറിലിരുന്നുള്ള യാത്ര വളരെ രസകരമായിരുന്നു.കളിചിരികളുമായി ഞങ്ങൾയാത്രതുടർന്നു.അവിടെ എത്താറായപ്പോൾ ഒരു കടയിൽ കയറി കുറച്ച് ഭക്ഷണ സാധന ങ്ങൾ വാങ്ങി. കുറച്ചു സമയത്തിനുശേഷം മരങ്ങൾ കൊണ്ടു നിറഞ്ഞ ഒരു സ്ഥലത്ത് കാറ് നിർത്തി.ഓരോരുത്തരായി ഇറങ്ങി.കാൽപാതയായതിനാൽ കാൽപാദങ്ങൾക്കിടയിൽ വല്ലാത്ത കുളിര്. ഇടതൂർന്ന പന്തലിച്ചു കിടക്കുന്ന മരങ്ങൾക്കിടയിൽ കൂടിയുള്ള നടത്തം വളരെ ആസ്വാദ്യകരമാണ്.അവിടേക്കുള്ള ഈ നടത്തം പ്രകൃതിയിലെ ഒരു നല്ല അനുഭവം തന്നെ. തണുത്ത കാറ്റ്.കുറച്ച് നിമി ഷങ്ങൾക്കകം കാതിൽ കളകളനാദം കേട്ടു.അങ്ങനെ ഞങ്ങൾ അവിടെ എത്തി.വെള്ളച്ചാട്ടം കാണാൻഅതിമനോഹരമായിരുന്ന.മരങ്ങൾ നിറഞ്ഞ പ്രദേശം അതിനു നടുവിൽ വെള്ളച്ചാട്ടം വളരെ മനോ ഹരം.ഞങ്ങൾ എത്തിയപ്പോൾ അവിടെ കുറച്ച് ആളുകൾ ഉണ്ടായിരുന്നു.ഞങ്ങളെല്ലാവരും ആദ്യമൊക്കെ കാൽ മാത്രം വെള്ളത്തിലിട്ടുകളിച്ചു.അവരെല്ലാവരം പോയ തിനുശേഷം വെള്ളത്തിൽ എന്നെ എന്റെ അനിയൻ തള്ളിയിട്ടു.മീനുകൾ കാലിന്റെ അടിയിൽ വന്ന് ഇക്കിളിയാക്കി.പിന്നെ എല്ലാവരും വെള്ളത്തിലിറങ്ങി ബോളുകൊണ്ട്കളിച്ചു. നല്ലവഴുക്കുണ്ടായിരുന്നു. അതിനാൽ നട ക്കാൻപ്രയാസംഉണ്ടായിരുന്നു.കുറച്ചുസമയത്തിനുശേഷം എല്ലാ വരോടും മടങ്ങാൻ തയ്യാറാവാൻ പറഞ്ഞു.കാറിലിരുന്ന എല്ലാവർക്കും സങ്കടമായിരുന്നു.പക്ഷെ സമയം വൈകിയതി നാൽ ഞങ്ങളെല്ലാ വരും ക്ഷമിച്ചു.അപ്പോഴെക്കും കുങ്കുമപ്പൊട്ടുപോലെ ചുവന്നിരുന്നു സൂര്യൻ.എനിയും പോകണം പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എല്ലാ വരോടുമൊത്ത്.യാത്രയിൽ ഉടനീളം മൗനമാ യിരുന്നു എല്ലാവർ ക്കും.ഈ ചെറിയ യാത്ര എല്ലാവർക്കും വലിയൊരു അനുഭവം സമ്മാനിച്ചു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |