സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/"തോൽക്കാ൯ ‍ഞങ്ങൾക്ക് അറിയില്ല"

"തോൽക്കാ൯ ‍ഞങ്ങൾക്ക് അറിയില്ല"



കൊറോണ എന്നൊരു മാരകരോഗം
മാരകവിഷവും കൈക്കളിലേന്തി
കരളലിയിക്കും കോവിഡ് കഥകൾ
ജനങ്ങൾ എല്ലാം കരയാ൯ വിധിയായി
മാനവ സ്വപ്‍നം ചുട്ടുകരിച്ചു
കൊറോണ താണ്ഢവമാടുന്നു
ഭാരതമണ്ണി൯ മക്കൾ ഞങ്ങൾ
തോൽക്കാ൯ ഞങ്ങൾക്ക് അറിയില്ല
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണാ നീ യിത്രയും ഭീകരനോ
ആണവ ആയുധക്കോപ്പുകൾ പോലും നി൯
ആനന്ദ നൃത്തത്തിൽ കളിപ്പാവയോ

അഭിരാമി ശ്രീജു
5 B സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത