തുരത്തിടും കൊറോണയെ
നമുക്കു പൊരുതിടാം ഈ മാരകമാം വൈറസിനെ
ഭയന്നിടില്ല നാം കൊറോണ എന്ന വൈറസിനെ
കൈകൾ നാം കഴുകണം നിത്യവും കഴുകണം
സോപ്പ് വെള്ളം ഉപയോഗിച്ച് എപ്പൊഴും കഴുകണം
മാസ്ക് നാം ധരിക്കണം പുറത്ത് പോകും വേളയിൽ
പൊതു സ്ഥലത്ത് കൂട്ടമായി നിൽക്കൽ നാം ഒഴിവാക്കണം
ചൈനയിൽ നിന്നുൽഭവിച്ച കൊറോണ എന്ന വൈറസിനെ നേരിടാം ... നമുക്ക് നേരിടാം....
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരും കോവിഡിനെ
ശുചിത്വം കൊണ്ടും അകലം കൊണ്ടും ഒറ്റക്കെട്ടായി നേരിടാം
കൂട്ടിലടച്ച കിളിയെ പോലെ വീട്ടിനകത്ത് ആയിപ്പോയി
എങ്കിലും എന്തേ ഒറ്റക്കെട്ടായ് കോവിഡിനെ നാം തുരത്തിടുമല്ലോ
നമിച്ചിടാം കൈകൂപ്പിടാം ഈശ്വരനോടായ് പ്രാർത്ഥിച്ചിടാം
പേരെടുത്തു പറയുവാൻ നേരമില്ലതോർക്കണം
ഒറ്റവാക്കിൽ എല്ലരേം നമിച്ചിടുന്നു ഹൃത്തതിൽ.