വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന കാലം
കൊറോണ എന്ന കാലം
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു അന്ന് എനിക്ക് ഉണ്ടായത്. പതിവുപോലെ പരീക്ഷ കഴിഞ്ഞു ഞാൻ വീട്ടിൽ എത്തി .ന്യൂസ് കാണുകയായിരുന്നു അമ്മ. അപ്പോഴാണ് കോവിഡ്- 19 എന്ന രോഗത്തെക്കുറിച്ച് ന്യൂസിൽ പറയുന്നത് . അതുകേട്ടപ്പോൾ അതിനെക്കുറിച്ച് അറിയാൻ എനിക്ക് ആഗ്രഹം വന്നു അങ്ങനെ ഞാൻ അമ്മയോട് ചോദിച്ചപ്പോൾ അമ്മയാണ് എനിക്ക് പറഞ്ഞു തന്നത് കോവിഡ്-19 എന്നത് ഒരു പകർച്ചവ്യാതിയാണെന്ന്. SARS Cov 2 എന്ന കൊറോണ വൈറസറസാണ് ഈ രോഗത്തിനു കാരണം , പനി ചുമ ശ്വാസതടസം തുടങ്ങിയവയാണ് രോഗലക്ഷണങ്ങളെന്നും അമ്മ പറഞ്ഞു .ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ എനിക്ക് പരിഭ്രാന്തിയുണ്ടായി . അടുത്ത ദിവസം മുതൽ പുതിയ ശീലങ്ങൾ പ്രവർത്തിച്ചു തുടങ്ങി. ആദ്യം എനിക്ക് എൻ്റെ വെറും തോന്നലാണെന്ന് വിചാരിച്ചു.പിന്നെ അത് മറ്റു ദിവസങ്ങളിൽ കാണുകയുണ്ടായി , പുതിയ ശീലങ്ങൾ . കടകൾ ഇല്ല , കൂടിച്ചേരലുകൾ ഇല്ല , എങ്ങും ശൂന്യമായിരിക്കുന്നു. ചൈനയിലെ വൂഹാൻ എന്ന സ്ഥലത്താണ് കോവിഡ് -19 ആദ്യമായി സ്ഥിതികരിച്ചത്.വൂഹാനിലെ ഒ ചെമ്മീൻ കച്ചവടം ചെയ്യുന്ന ഒരു സ്ത്രീക്കായിരുന്നു അദ്യമായി കോവിഡ്- 19 പിടിപെട്ടത് . ചൈനയിൽ നിന്നും എത്തിയ രോഗം ഇപ്പോൾ ലോകം മുഴുവൻ ബാധിച്ചു , ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ് . ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു അതിലേറെ ബാധിച്ചവരുടെ എണ്ണവും . ജനക്കൂട്ടായിമയിൽ പ്രതിരോധം തീർക്കുകയാണ് ജനങ്ങൾ .കോവിഡ് ഒരാധിയായി കേരളത്തെ പിൻതുടർന്നിട്ട് രണ്ടരമാസം കഴിഞ്ഞു .ഈ കാലയളവിൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് നല്ല ശീലങ്ങൾ നമ്മൾ പടിച്ചു . ഹാൻഡ് വാഷും ,സാനിറ്റൈസറും മാസ്ക്കും ഉപയോഗിക്കാൻ തുടങ്ങി . സാമൂഹിക അകലം പാലിച്ചു വ്യക്തി ശുചിത്വം വർദ്ധിച്ചു . ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തുകയാണ് നമ്മൾ . ലോകത്ത് ഇതുവരെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മരുന്നുകൾ ഒന്നും കണ്ടു പിടിച്ചിട്ടില്ല . രോഗബാധിതരുടെ രോഗലക്ഷണങ്ങൾക്കുള്ള ചിക്കത്സയാണ് ഇപ്പോൾ നൽകിവരുന്നത്. കേരളത്തിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തി ഗവൺമെൻ്റും ആരോഗ്യ പ്രവർത്തകരും പറയുന്നത് പ്രവർത്തിച്ചുകൊണ്ട് ലോകത്തിനു തന്നെ മാതൃകയാവുംവിതം കേരളം കൊറോണ വൈറസിനെ അതിജീവിച്ചു വരുന്നു . ഇന്ത്യയിൽ ആദ്യം ക്കെറോണ സ്ഥിതീകരിച്ചത് കേരളത്തിലാണ്. അതേ കേരളം തന്നെയാണ് ഇന്ത്യയിലെ മറ്റ് ഏതൊരു സംസ്ഥാനത്തെക്കാളും മികച്ച രീതിയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് . ഈ നേട്ടത്തിൽ എനിക്കൊരു പങ്കുണ്ടെന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ഭയമല്ല ജാഗ്രതയാണ് വേണ്ടത് !
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |