സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം/അക്ഷരവൃക്ഷം/സത്യസന്ധയായ പെൺകുട്ടി
സത്യസന്ധയായ പെൺകുട്ടി
ഒരിക്കൽ ഒരിടത്ത് കിങ്ങിണി എന്നു പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്ക് ആകെ ഉണ്ടായിരുന്നത് പ്രായമായ ഒരു മുത്തശ്ശി മാത്രം ആണ്. ഒരു കാടിന്റെ അടുത്താണ് അവർ താമസിച്ചിരുന്നത്. എന്നും അവൾ വിറക് പെറുക്കാൻ കാട്ടിൽ പോകും. ഒരു ദിവസം കാട്ടിൽ നിന്ന് അവൾക്ക് ഒരു സ്വർണമാല കിട്ടി. ഈ മാല ആരുടേതായിരിക്കും? ഇതിന്റെ ഉടമസ്ഥനെ എങ്ങനെ കണ്ടു പിടിക്കും? അവൾ ധൃതിയിൽ വീട്ടിലേക്ക് നടന്നു. മുത്തശ്ശിയെയും കൂട്ടി കുറച്ചു ദൂരെയുള്ള പോലീസ് സ്റ്റേഷനിൽ എത്തി. അവിടെ അവർ മാല നഷ്ടപ്പെട്ടു എന്ന പരാതിയുമായി വന്ന വൃദ്ധ ദമ്പതികളെ കണ്ടു മുട്ടി. കാട് കാണാൻ പോയതും മാല നഷ്ടപ്പെട്ടതും അറിഞ്ഞപ്പോൾ കിങ്ങിണി സന്തോഷത്തോടെ ആ മാല തിരിച്ചു കൊടുത്തു. കിങ്ങിണിയുടെ സത്യസന്ധത കണ്ട് മക്കളില്ലാതിരുന്ന അവർ കിങ്ങിണിയെയും മുത്തശ്ശിയെയും അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. കിങ്ങിണിയെ സ്വന്തം മകളെപോലെ വളർത്തി. ഇതിൽ നിന്നും എന്റെ കൂട്ടുകാർക്ക് എന്തു മനസിലായി? സത്യസന്ധമായി പ്രവർത്തിച്ചാൽ നമുക്ക് വിജയം നേടാൻ കഴിയും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |