''സഹനശക്തിസ്വരൂപിയായി
സവിശേഷത്തിൻ രാഗിണി യായി
സാക്ഷാത്കാരത്തിൻ സൃ ഷ്ടിയായി
സുന്ദരദിവാകരകിരണത്താൽ
വിടരുന്നീ സൂര്യകാന്തി
മലരിൻ മാറിടത്തിൽ നിന്നിതാ
ഇറ്റിറ്റു വീഴുന്നു മിഴിനീർത്തുള്ളി
മണ്ണിനായി നീർത്തുള്ളി തഴുകീടുമ്പോൾ
ഘോരശബ്ദിയായി പാരായണം ചെയ്യുന്നു നീ വാനിൽ
കാറ്റായും മഴയായും തഴുകിത്തണുപ്പിച്ച
പ്രകൃതിയ്ക്കായി സമ്മാനം ചോരക്കിണർ
പകലിനെ യാത്രയാക്കി പടിവാതിലിലെത്തുന്ന രജനി
മിന്നുന്നു ആയിരത്താൽ വാനിൽ
തേങ്ങുന്നു ഓർമ്മയിലിന്നീ വേഴാമ്പൽ
മഴമേഘത്തിൻ യാത്രയിൽ
പടിവാതിലിൽ പ്രണയഹൃദയമായി
നിറകുടം ചാർത്തി വേഴാമ്പൽ
മനുഷ്യമനസ്സിൻ നിത്യോജ്വല ചിന്തയിൽ
മനുഷ്യരാശിതൻ നാശം
ചിത്രശില്പിയായി പ്രകൃതി
പ്രകൃതിയാമിരിപ്പിടം നഷ്ടമായാൽ
ചിത്രീകരിക്കാനില്ലീ മാനവജീവിതം
അമ്മമനസ്സിൻ താരാട്ടുമായി
അമ്മക്കനവിൻ ത്യാഗിയായി
നിത്യതേ നീ ഇന്നിനി മാത്രം
സഹനതേ സാക്ഷിയായി
സത്യതേ സർവ്വ ദീക്ഷിതേ
നിനക്കായി എൻ കരം ഉയർന്നീടുന്നു
നിനക്കായി എൻ തൂലിക വരഞ്ഞീടുന്നു
ഭാവ പരിണാമത്തിൻ കിരണമേ
നിനക്കായി ഈ വർണ്ണമാല ഞാൻ ചാർത്തീടുന്നു'