കിരീടമെന്നു വിളിക്കുന്നുവെങ്കിലും
രാക്ഷസൻ ആണ് നീ,
പതിറ്റാണ്ടുകളായി കെട്ടിപൊക്കിയതെല്ലാം
നീ തകർത്തുവല്ലോ...
ഉറുമ്പിനോളമില്ലാത്ത നിന്നെ
ഭയക്കുന്നു ഞങ്ങൾ ഇന്ന്
എന്നാൽ നീ കാരണമാകാം
വഴിയോരങ്ങൾ നിശ്ചലമായത്
ചോരപ്പാടുകൾ ഇല്ലാതായത്
മാറ്റമില്ലെന്ന് നിനച്ചതിനെയെല്ലാം
നീ മാറ്റിയല്ലോ
അനുസരണ പഠിപ്പിച്ചു നീ മാനുഷലോകത്തെ
എന്തിന് നീ ഞങ്ങളെ
കാർന്ന് തിന്നുന്നു
തടവിലാക്കി നീ ഞങ്ങളെ-
ഇപ്പോൾ സമയം അധികമായി
തോന്നുന്ന പോലെ -
വാനരന്മാരെ പോലെ ഉല്ലസിച്ച്
നടന്ന ഞങ്ങൾ ഇന്ന്
കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളെ പോൽ
രാവെന്നോ പകലെന്നോ ഇല്ല
സ്വന്തമോ ബന്ധമോ അല്ല
എന്നാൽ കൈ പിടിച്ചുയർത്തുന്ന മാലാഖമാരാണവർ -
ഭൂമിയിലെ മാലാഖമാർ
ഞങ്ങൾക്കായ് കഷ്ടപ്പെടുന്നു
നിയമപാലകർക്ക് പോലും
ഒന്ന് മയങ്ങുവാൻ
സാധിക്കുന്നില്ല താനും.
ആയിരങ്ങൾ നിൻ മുൻപിൽ മുട്ടുമടക്കി
ഇനിയും വയ്യ ഞങ്ങൾക്ക്.
കാട്ടുതീ പോലെയാണ് നീ പടരുന്നത്
മതിയാക്കൂ നിൻ്റെ ഈ വിളയാട്ടം
പൊട്ടിക്കണം നമ്മളീ ചങ്ങല
സോപ്പുകൾ ഉപയോഗിക്കണം
കൈ കഴുകണമെപ്പോഴും
മുടക്കരുത് നാം അത് -
പകർച്ചവ്യാധിയെ നമുക്ക് തടയണം
അല്ലെങ്കിൽ അവൻ നമ്മെ
കീഴടക്കുമെന്നത്
നിശ്ചയം തന്നെ...