ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണക്കാലം

കൊറോണക്കാലം

ഈ കൊറോണ കാലം നമ്മെ വളരെയധികം ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു.നമ്മുടെ പരിസ്ഥിതിയെയും ആരോഗ്യത്തെയും വ്യക്തി ശുചിത്വത്തെയും രോഗപ്രതിരോധത്തേയും പറ്റി പഠിക്കുവാൻ നമുക്ക് അവസരം നൽകുന്നു.നാം നമ്മുടെ പ്രകൃതിയെ പലതരത്തിൽ വിഷമയമാക്കുന്നു.വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക്കുകളുടെയും വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന പുക നമ്മുടെ അന്തരീക്ഷത്തെ വളരെ അധികം മലിനീകരിക്കുന്നു.ഇതിന്റെ ഫലമായി നമുക്ക് കാൻസർ ശ്വാസകോശ രോഗങ്ങൾ എന്നിവ പിടികൂടുന്നു.ഇതിൽ നിന്നുമെല്ലാം നമ്മളെ മാറ്റി ചിന്തിക്കുവാൻ ഈ കൊറോണ കാലം നമ്മളെ ബോധവാന്മാരാക്കുന്നു.കൊറോണ കാലം നമ്മുടെ പ്രകൃതിയിലും മനുഷ്യരുടെ ദിനചര്യയയിലും മാറ്റങ്ങൾ വരുത്തി.ലോക്ഡൗൺ കാലത്ത് ഫാക്ടറികൾക്കും വാഹനങ്ങൾക്കും നിയന്ത്രണം വന്നതിനാൽ അന്തരീക്ഷത്തിലെ വായു മലിനീകരണം വളരെ കുറഞ്ഞു.ഡൽഹി, ബോംബെ, ആഗ്ര ,കൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളുടെ വായുമലിനീകരണം ഏതാണ്ട് 40 ശതമാനത്തോളം കുറവുണ്ടായി .ഇക്കാലത്ത് പൊതുനിരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പരമാവധി കുറയുന്നുണ്ട് .കൊറോണ കാലത്ത് നമുടെ പ്രതിരോധശേഷിക്ക് വളരെയധികം പ്രാധാന്യം നൽകണം .മദ്യവും പുകയില ഉൽപന്നങ്ങളും പൂർണമായും ഉപേക്ഷിക്കുക. വിറ്റാമിൻ C കൂടുതൽ അടങ്ങിയ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ എന്നിവ ധാരാളം കഴിക്കണം.തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. നമ്മുടെ വ്യക്തി ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകുക. കൈകൾ സോപ്പ് ഉപയോഗിച്ച് ഉരച്ച് കഴുകുക. പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കുക. പരമാവധി പുറത്തു പോവാതിരിക്കുക. സാമൂഹിക അകലം പാലിക്കുക. ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുക.ജനങ്ങൾ ജനങ്ങളെ തന്നെ സംരക്ഷിക്കുക.ഈ കൊറോണ കാലം ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടത്.

ശിവശ്രീ രാജീവ്
8 D ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം