ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/പൂച്ചക്ക് പറ്റിയ അമളി

പൂച്ചക്ക് പറ്റിയ അമളി

എന്നും ഒരു പൂച്ച ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ആ പൂച്ച എന്നും പാൽ കട്ടു കുടിക്കുമായിരുന്നു. ഒരു ദിവസം അമ്മ പാൽ തിളപ്പിക്കാൻ വൈകിപ്പോയി. പാൽ തിളപ്പിച്ച് വെച്ചിട്ട് അമ്മ പുറത്തേക്ക് പോയി. ആ തക്കത്തിന് പൂച്ച ഓടി വന്ന് പാൽ ഒറ്റ നക്ക്. പെട്ടെന്ന് ഉറക്കെ കരഞ്ഞുകൊണ്ട് പൂച്ച ഒറ്റ ഓട്ടം'. നാക്ക് പൊള്ളിയ പൂച്ച പിന്നെ വന്നിട്ടേയില്ല. പാ..... വം പൂച്ച.

അനന്ദു കൃഷ്ണൻ പി എസ്
1 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ