സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

എന്റെ വിദ്യാലയം

ആലയം വിദ്യാലയം
അറിവിൻ കേദാരമീയാലയം
വിദ്യതൻ നിറകുടമീയാലയം
ഇലഞ്ഞി തൻ അഭിമാനമീയാലയം
വിദ്യാലയം അത് സെൻറ് പീറ്റേഴ്സ്

സുന്ദരാലയം സ്വപ്നാലയം
ഇലഞ്ഞിപ്പൂ നറുമണമാം സുരഭി ലാലയം (2)

മാതാപിതാക്കൾ തൻ അഭിമാനമായ്
നാട്ടാർക്കെല്ലാം സമ്പത്തായ്
വാർത്തെടുക്കും മണിമുത്തുകളെ
വിദ്യാലയം അത് സെൻറ് പീറ്റേഴ്സ്.

ഇവിടെ ലഭിച്ചൊരു ശിക്ഷണ ത്താൽ
പ്രശസ്തി തൻ തേരേറിടും ശിഷ്യഗണം
ഗുരുക്കന്മാർ തൻ വര ദക്ഷിണയായ്
ശോഭിച്ചിടുന്നൊരീ വിദ്യാലയം
വിദ്യാലയം അത് സെൻറ് പീറ്റേഴ്സ്.

അരുമയാം മക്കളെ മാറോടണയ്ക്കും
അമ്മതൻ സ്നേഹമാണീയാലയം
ഗുരുഭൂതരാം ശിൽപികൾ തൻ
ശില്പചാതുരിയാകുമീ ആലയം
വിദ്യാലയം അത് സെൻറ് പീറ്റേഴ്സ് .

 

ഷിയാ ഷിബു
9 C സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത