ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/തനിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തനിയെ

ഓർക്കുമ്പോൾ ചെറു നൊമ്പരമുണ്ട്
ചില്ലിനപ്പുറം അമ്മയുണ്ടല്ലോ
എന്തിനു ഞാൻ ഭയക്കണം?
മോഹങ്ങൾ പൂവണിയാനായ്
ആകാശം കാത്തിരിപ്പുണ്ടല്ലോ
ചിതറിയ ചിന്തകളും 
പുകഞ്ഞ മനസ്സുമായ്
അകന്നു നിന്നിട്ടേയുള്ളൂ
കുഞ്ഞു ലാർവയായ് 
കൂട്ടിലിരിക്കുമ്പോഴും
നാൾക്കു ശേഷം ഞാനുദിച്ചുയരും
പുത്തൻ ചിത്രശലഭമായ്.

അവന്തിക എ ജെ
IX A ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത