സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണയും വ്യക്തിശുചിത്വവും.
കൊറോണയും വ്യക്തിശുചിത്വവും.
അടുത്തകാലത്തായി ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന രോഗം ജനങ്ങളെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. നാം ഇപ്പോൾ ഭയപ്പെടുകയില്ല പകരം ജാഗ്രത പുലർത്തുകയാണ് വേണ്ടത്. അതിൽ പ്രധാനപ്പെട്ടതാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും. മനുഷ്യന്റെ സ്രവത്തിൽ നിന്നാണ് ഈ രോഗം പകരുന്നത്. പുറത്തിറങ്ങുമ്പോൾ മാസ്ക്കുകൾ ഉപയോഗിക്കുക, എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് നാം എടുക്കേണ്ട മുൻകരുതലുകൾ. ഒരുപക്ഷേ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ ഈ രോഗത്തിന് കഴിയും. നമ്മുടെ ഓരോരുത്തരുടെയും ശുചിത്വത്തിലൂടെ മാത്രമേ ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂ. നാളെയുടെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ആശുപത്രി ജീവനക്കാർ, പോലീസുകാർ, എന്നിവർക്ക് നമ്മൾ അഭിനന്ദനം അറിയിക്കുന്നു. നമുക്ക് ഓരോരുത്തർക്കും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |