ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
കൊറോണ വൈറസ് ലോകം മുഴുവൻ ഭീതിയിലാഴ്ത്തി, ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്ഈ വൈറസ് ചെയ്യുന്നത്. മാനവരാശിയെ തന്നെ ഉന്മൂലനം ചെയ്യാൻ ഈ വൈറസിന് കഴിയും. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്.160 ൽ പരം രാജ്യങ്ങളിൽ ഈ വൈറസ് സ്ഥീരികരിക്കപ്പെട്ടു കഴിഞ്ഞു' ലക്ഷകണക്കിനു പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയുമുയരുമെന്നാണ് ആരോഗ്യ സംഘടന അവകാശപ്പെടുന്നത്. ചുമ, പനി, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്,ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. പ്രായമുള്ളവരിലും ചെറിയ കുട്ടികളിലും വൈറസ് പെട്ടെന്ന് പിടിപെടും' കേരളത്തിൽ പത്തനംതിട്ട ജില്ലയിലാണ് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നത്. അഞ്ച് പേർക്കാണ് പിടിപ്പെട്ടത്.ഇറ്റലിയിൽ നിന്നും വന്നവരിൽ നിന്നാണ് കൊറോണ വൈറസ് ഇവർക്ക് പിടിപെട്ടത്. ലോകാരോഗ്യ സംഘടന ഈ കൊറോണ വൈറസിനെ ',"മഹാമാരി", യാ യി പ്രഖ്യാപിച്ചു. ആരോഗ്യ പ്രവർത്തകർ വഹിച്ച പങ്ക് വളരെ ശ്രെദ്ധേയമാണ്. രോഗവ്യാപനം തടയാനുള്ള നടപടികൾ ഗവൺമെന്റും ആരോഗ്യ വൃന്ദങ്ങളും ആരംഭിച്ചു . കോവിഡ് സംശയമുള്ളവരെ കോറെന്റ്റീൻ ചെയ്യൽ, റൂട്ട് മാപ്പും, സമ്പർക്ക പട്ടികയും, കർശനമായ പരിശോധയും മികച്ച ചികിത്സയും സർക്കാർ വഴി ഉറപ്പു വരുത്തി. ആഹാരസാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കൊറോണ വൈറസിനെ അതിജീവിക്കും. അതിജീവന സമയത്ത് ലോക് ഡൗൺ ആവശ്യമാണ്.നിയമങ്ങൾ പിടിമുറുക്കിയപ്പോൾ സമൂഹവ്യാപനം ഒരു പരിധി വരെ തടയാൻ കഴിഞ്ഞു. സാമ്പത്തിക രംഗത്ത് കൊറോണ വരുത്തിയ പ്രതിസന്ധി ഗുരുതരമാണ്. സാമ്പത്തികമായും സാമൂഹികമായും നമുക്ക് അതിജീവിക്കാൻ പ്രയാസമാണ്.. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ശുചിത്വം പാലിക്കുക, വീടുകളിൽ തന്നെ കഴിയുക നിരന്തരം കൈയും മുഖവും സോപ്പിട്ട് കഴുകുക. ആവശ്യമാണെങ്കിൽ മാത്രം പുറത്തിറങ്ങുക. നമ്മൾ മലയാളികൾ വിവേകശാലികളാണ് അവർ വിവേകത്തോടു കൂടി കൊറോണ എന്ന മഹാമാരിയെ കേരളത്തിൽ നിന്ന് ഓട്ടിക്കുക തന്നെ ചെയ്യും. മാധ്യമങ്ങളിൽ ഈ മഹാമാരിയെ കുറിച്ച് പാട്ടുകൾ തന്നെ ഇറണ്ടിട്ടുണ്ട്, "ഈ മഹാമാരിയെ പേടിക്കണ്ട ഈ മഹാ രോഗത്താൽ ഭ്രമിച്ചിടേണ്ട ,ഈ വരികൾ ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു. സാക്ഷരത കൊണ്ട് മികവു നേടിയ കേരളം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളം മാറിയതിൽ ഓരോ കേരളീയനും അഭിമാനിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം