വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി 4
പരിസ്ഥിതി
പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടാണ്. ചെടികളും മനുഷ്യരും മൃഗങ്ങളും ചേർന്നതാണ് പരിസ്ഥിതി. പക്ഷേ ഇന്ന് നാം നേരിടുന്ന ഒരു വലിയ വിപത്താണ് പരിസ്ഥിതി നശീകരണം. എന്നാൽ പരിസ്ഥിതി നാം കാരണം തന്നെ അതിന്റെ ഭംഗിയേറിയ കാഴ്ചയിൽ നിന്നും വളരെ മാറിയിരിക്കുന്നു. മനുഷ്യർ തന്റെ സുഖത്തിനുവേണ്ടി പരിസ്ഥിതിയിൽ കാണിക്കുന്ന കാര്യങ്ങളാണ് പരിസ്ഥിതി നശീകരണം ആയി മാറുന്നത്. പലതരത്തിലും ഇത് സംഭവിക്കാം. ചതുപ്പുകളും പാടങ്ങളും നികത്തി വലിയ ഫാക്ടറികൾ, ഫ്ളാറ്റുകൾ തുടങ്ങിയവ സ്ഥാപിക്കുക, മരങ്ങൾ വെട്ടി നശിപ്പിക്കുക, കുന്നുകളും മലകളും ഇടിച്ചു നിരത്തുക, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ, പ്ലാസ്റ്റിക് ഉപയോഗം, വ്യവസായ സ്ഥാപനങ്ങളിൽ നിന്നും വമി ക്കുന്ന വിഷം അടങ്ങിയ പുക കാരണം സംഭവിക്കുന്ന അന്തരീക്ഷ മലിനീകരണം, ജീവികളെ വേട്ടയാടൽ, ജലമലിനീകരണം, ഇലക്ട്രോണിക് വേസ്റ്റുകൾ, ഇവയൊക്കെ മനുഷ്യരുടെ പ്രകൃതി ചൂഷണങ്ങൾ ആണ്. ഇന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതി ചൂഷണത്തെപറ്റി പറയാത്ത ഒരു വാർത്ത പോലും ഇല്ലാത്ത ദിവസങ്ങൾ ഇല്ല. എന്നാൽ ഈ പ്രകൃതി ചൂഷണങ്ങളുടെ ഫലമായിട്ടാണ് വേന ലി ലും മഴക്കാലത്തും നമുക്ക് തിരിച്ചടിയായി ലഭിക്കുന്നത്. അതും വര ൾച്ചയുടെയും പ്രളയത്തിന്റെ യും രൂപത്തിൽ. അമിത വിഭവ ഉപയോഗം, പരിസ്ഥിതിയുടെ ക്ഷയത്തിനും എന്നെന്നേക്കുമായി ഉള്ള അധഃ പതനത്തിനും വഴിയൊരുക്കും. പരിസ്ഥിതി സംരക്ഷണത്തിന് പല സംഘടനകളും നിലവിലുണ്ട്. ജീവജാലങ്ങളെ നിലനിർത്താനും, മരങ്ങൾ വെച്ചുപിടിപ്പിക്കാനും രാസകീടനാശിനി ഉപേക്ഷിക്കാനും കഴിഞ്ഞാൽ ഒരു പരിധിവരെ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |