ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ആലീസിൻെറ വേഴാമ്പൽ

ആലീസിൻെറ വേഴാമ്പൽ

ആലീസിൻെറ വീടിനടുത്ത് ഒരു കാടുണ്ട്. ഒരു വേഴാമ്പൽ കാട്ടിൽ കാലൊടിഞ്ഞ്‌ കിടപ്പായിരുന്നു. അതിന്‌ പഴങ്ങൾ കൊടുക്കാൻ പോയ ചേട്ടന്മാരുടെ കൂടെ അച്ഛനും ഞാനും പോയി. ഞങ്ങൾ ആറിന്‌ കുറുകേയുള്ള തടിപ്പാലം കടന്നു. അപ്പോൾ ഒടിഞ്ഞുവീണ ഒരു മരത്തിന്റെ പൊത്തിൽ പറക്കാൻ പറ്റാതെ കിടക്കുന്ന വേഴാമ്പലിനെ കണ്ടു. കുറേ ദിവസം ആ ചേട്ടന്മാർ അതിന്‌ തീറ്റയും വെള്ളവും കൊടുത്തു. അങ്ങനെ ഒരു ദിവസം അത്‌ കൂട്ടുകാരുടെകൂടെ പറന്നുപോയി. അതറിഞ്ഞപ്പോൾ എനിക്ക്‌ സന്തോഷമായി.പ്രകൃതിയേയും പരിസരത്തേയും സ്നേഹിക്കുന്ന ആ ചേട്ടൻമാരെ ആലിസിന് വളരെ ഇഷ്ടമാണ്.......

●ജ്വാല ഖയാൽ
ഒന്ന് സി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ