സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അപ്പുവിന്റെ ലോകം

അപ്പുവിന്റെ ലോകം


അപ്പു എന്ന കുട്ടി സ്കൂൾ വിട്ട് വീട്ടിലെത്തി. അവനു നല്ല വിശപ്പുണ്ടായിരുന്നു. അമ്മ അവനു കഴിക്കാൻ ഭക്ഷണം എടുത്തുവച്ചു. അമ്മ അടുക്കളയിൽ പോയ തക്കത്തിന് അപ്പു അമ്മ കാണാതെ കൈ കഴുകാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. പക്ഷെ അമ്മ അത് കണ്ടു, അമ്മ അവന്റെ അടുത്തേക്ക് ഓടിവന്നു. എന്നിട്ട് പറഞ്ഞു കൈ കഴുകാതെ ഒന്നും കഴിക്കാൻ പാടില്ല. കയ്യിൽ ഉള്ള കീടാണുക്കൾ നേരെ വയറ്റിലെത്തി അസുഖകൾക്കു കാരണമാകും. അമ്മ അവനു ശുചിത്വത്തെ കുറിച്ചും, ശുചിത്വമില്ലായിമ മൂലം ഉണ്ടാകുന്ന അസുഖത്തെ കുറിച്ചും നന്നായി പറഞ്ഞു കൊടുത്തു. അമ്മ പറഞ്ഞ കാര്യം മനസിലാക്കിയ അപ്പു ഓടിപോയി കൈകഴുകി വന്നു ഭക്ഷണം കഴിച്ചു.


ബിതുൽ ബിനു
3 സി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ