ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഭൂമിക്കായ് ഒരു കരുതൽ

ഭൂമിക്കായ് ഒരു കരുതൽ
നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് പരിസ്ഥിതി സംരക്ഷണം അത്യാവശ്യമായ ഘടകമാണ്. ശുദ്ധമായ പരിസ്ഥിതി ഏതൊരു മനുഷ്യൻെറയും അവകാശമാണ്.ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനില്പിൻെറ പ്രധാന ഘടകമാണ് പരിസ്ഥിതി. ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പരിസ്ഥിതി മലിനീകരണം.ഇന്ന് പല കാരണങ്ങൾ കൊണ്ട് പരിസ്ഥിതി മലിനീകരിക്കപ്പെടുകയാണ്. വനനശീകരണം , വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും പുറമന്തള്ളുന്ന പുക, അമിതമായ പ്ലാസ്റ്റിക് ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ പരിസ്ഥിതി മലിനീകരണത്തിന് കാരണമായിട്ടുണ്ട്.
       ഇന്ന് നാം നമുക്ക് ചുറ്റും കാണുന്ന  കാവും കുളങ്ങളും  നശിപ്പിക്കുകയാണ് ചെയ്യുന്നത്. വയലുകൾ മണ്ണിട്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നു. നദികളാൽ സമ്പന്നമായ നമ്മുടെ നാട്ടിലെ നദികൾ ഇന്ന് മണൽവാരൽ മൂലം വറ്റി വരണ്ടു കിടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.  മഴക്കാലത്തും ജലത്തിന് ക്ഷാമം നേരിടുന്നു. ചുട്ടുപൊള്ളുന്ന വേനൽ ഇതൊക്കെ ഇതിൻെറ പരിണിത ഫലമായി നാം  ഇന്ന് അനുഭവിക്കുകയാണ്. മരങ്ങൾ വെച്ച് പിടിപ്പിച്ചും, ജലാശയങ്ങൾ സംരക്ഷിച്ചും, പ്ലാസ്റ്റിക് ഉപയോഗം കുറച്ചും, കുന്നിടിക്കലും മണൽ വാരലും നിയന്ത്രിച്ചും ഈ ഭൂമിയെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്.
    വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും മുൻപിൽ നിൽക്കുന്ന നാം പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ പിറകിലാണ്. സ്വന്തം വീടും പരിസരവും മാത്രം വൃത്തിയാക്കുന്നതിലാണ് നമ്മുടെ ശ്രദ്ധ .ആ ചിന്താഗതി മാറ്റി നാം ജീവിക്കുന്ന പരിസ്ഥിതിയെ കൂടി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം  നാം ഏറ്റെടുക്കണം. ഈ ഭുമി നമ്മുടെ മാത്രം സ്വന്തമല്ല, എല്ലാ ജീവജാലങ്ങൾക്കും ഇനി വരുന്ന തലമുറയ്ക്കും കൂടി അവകാശപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ഈ ഭൂമിയെ നമുക്ക് കരുതലോടെ കാത്തു സൂക്ഷിക്കാം.
പുണ്യഗിരീഷ്
4 എ ആലക്കാട് എസ്.വി.എൽ.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം