ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ഓർമ്മപ്പെടുത്തലുകൾ

കൊറോണക്കാലത്തെ ഓർമ്മപ്പെടുത്തലുകൾ

ഈ ലോക്ക് ഡൌൺ കാലം ഒരു മായ പോലെയാണ്,. മനുഷ്യരെയെല്ലാം പഴമയിലേക്ക് കൊണ്ടുവരുന്ന ഒരു കാലം. അതോടെ മനുഷ്യരുടെ ഭക്ഷണകലവറയെല്ലാം താളം തെറ്റി. ലോക്ക്ഡൌൺ ആയതിനാൽഭക്ഷണ സാധനങ്ങളുടെ ലഭ്യത്തെയും ലോക്കായി. അതുകൊണ്ട് ലോക്ക്ഡൌൺ കാലത്ത് പ്രേതെകത ഏറിയ ഒന്നാണ് ചക്ക . ഒരു നിമിഷനേരം മുൻപ് നമ്മുടെ മുൻപിലൂടെ ഇതാ... എന്ന് പറഞ്ഞ് കടന്ന് പോയ ലോക്ക്ഓപ്പൺ ആയിരുന്ന നാളുകൾ. ചക്ക പഴുത്തുവീണ് ചീഞ്ഞ നാറിയാൽ പോലും ഒന്ന് തിരിഞ്ഞ് നോക്കുകപോലും ചെയ്യാത്ത ആളുകൾ ഇന്ന്‌ പഴുക്കുന്നതിനു മുൻപ് കൊയ്യുന്നു. മാത്രമല്ല ആർക്കും വേണ്ടാത്ത ഈ ചക്ക ഇന്ന് വാട്സ്പ്പിലും, ഫേസ്ബുക്കിലും മറ്റുസോഷ്യൽ മീഡിയകളിലും വലിയ താരമായിമാറികൊണ്ടിരിക്കുകയാണ് ചക്ക കൊണ്ടുള്ള പല പുതിയ വിഭവങ്ങളും ഇന്ന്‌ ഉടലെടുക്കുന്നു ചക്കകുറുമ, ചക്കപപ്പടം , ചക്ക ഹൽവ etc/.. അങ്ങനെ ഏതെല്ലാം. മാത്രമല്ല ചക്ക കരൂൽ ഒഴിച്ചു മറ്റെല്ലാം ഇന്ന്‌ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു, മാത്രമല്ല ചക്കയെപ്പറ്റി പല വിശേഷങ്ങളും ഇന്ന്‌ പുനർജനിക്കുന്നു, ചക്ക കാന്സറിനെ പ്രതിരോധിക്കുന്നു എന്നെല്ലാം. ലോക്ക് ഡൌൺ കാലത്താണ് നമ്മുടെ സംസ്ഥാനഫലമായ ചക്കയുടെ ചെപ്പു തുറന്നത്. ഫാസ്റ്റ്ഫുഡ്‌ കൊത്തിയെൻമാരെല്ലാം തിരിച്ചുവന്നു കൊണ്ടിരിക്കുന്നുഎക്സാമ്പിൾ :ചക്ക ഷവർമ വരെ!നമ്മൾ പറയാറുണ്ട് കിളി പോയ ന്യൂ ജെനറേഷൻ എന്ന് . ആ കിളി പറന്ന് മെല്ലെ പഴമയിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ് ഇതു പോലെ ധാരാളം പാഠങ്ങൾ ഈ ലോക്ക് ഡൌൺ കാലം നമുക്ക് നൽകുന്നു....

അശ്നി. കെ.
7 J ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം