01/06/2026 തിങ്കൾ വളരെ വിപുലമായി പ്രവേശനോത്സവം നടത്തി. നവാഗതർക്ക് റോസാപ്പൂക്കൽനൽകി വരവേറ്റു.ഈശ്വര പ്രാർത്ഥനയോടുകൂടി സമ്മേളനം തുടങ്ങി. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു. അക്ഷരദീപം കൊളുത്തി കുട്ടികളെ പുതിയ അധ്യയന വർഷത്തിലേക്ക് കൈപിടിച്ചുയർത്തി. മധുരം വിതരണം ചെയ്ത് കൊണ്ട് സമ്മേളനത്തിന് സമാപനം കുറിച്ചു.