കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/കിളികളുടെ ആവലാതി
കിളികളുടെ ആവലാതി
പണ്ട് പണ്ട് ഒരിടത്ത് ഒരു ചെറിയ വനമുണ്ടായിരുന്നു അവിടെ ഒരു ചെറിയ കുടിലും. ആ കാട്ടിൽ ഒരു കുടിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കുടിലിൽ ഒരു വൃദ്ധ ഒറ്റക്ക് പാർത്തിരുന്നു. അവർക്കാണെങ്കിൽ ഒട്ടും തന്നെ ശുചിത്വമില്ലായിരുന്നു അതു കൊണ്ട് തന്നെ ആ കുടിലിന്റ അടുക്കൽ പക്ഷികളോ മൃഗങ്ങളോ വരാറിലായിരുന്നു. അവരുടെ കുടിലിനു ചുറ്റും വേസ്റ്റുകളും പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് കത്തിച്ചതും കൊണ്ട് നിറഞ്ഞതായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഗ്രാമത്തിൽ നിന്നും വഴിതെറ്റി വന്ന ഒരു ചെറിയ കിളി ക്ഷിണത്താൽ അത് ആ കുടിലിന്റെ അടുക്കലുള്ള ഒരു കുറ്റിച്ചെടിയിൽ വിശ്രമിക്കാനിരുന്നു. അപ്പോൾ ആ വൃദ്ധ അവിടെ പ്ലാസ്റ്റിക് കത്തിക്കുകയായിരുന്നു. ആ കത്തിക്കുന്നതിന്റെ മണം ശ്വസിച്ച് ആ കിളി മരണമടഞ്ഞു. അതു പോലെ ഒരുപാട് കിളികൾ വഴിതെറ്റി വന്ന് മാലിന്യം ശ്വസിച്ച് മരിച്ചു. അങ്ങനെയിരിക്കെ ഗ്രാമത്തിലെ ചെറുകിളി കൂട്ടത്തിലെ നേതാവ് പറഞ്ഞു :"ഇപ്പോൾ നമ്മുടെ കൂട്ടത്തിലെ കിളികളെ കാണാതായിരിക്കുന്നു അവർ എവിടെയെന്ന് നമ്മൾ അന്വാഷിക്കണം" നേതാവ് പറഞ്ഞത് അവർ ഒരുപോലെ സമ്മതിച്ചു. അങ്ങനെ അവർ തിരയാൻ തുടങ്ങി തിരഞ്ഞു തിരഞ്ഞ് അവർ കണ്ടുപിടിച്ചു.വൃദ്ധയുടെ ശുചിത്വമില്ലായിമ കാരണം ചെറുകിളികൾ ചത്തുപോകുന്നതിന്റ പരാതിയുമായി കുടിലിൽ ചെന്നു. എന്നിട്ട് ആ വൃദ്ധയോട് കാര്യംപറഞ്ഞു തന്റെ ശുചിത്വമില്ലായിമ കാരണം കിളികൾ ചത്തെന്നറിഞ്ഞ് അവർ വേവലാതിപ്പെട്ടു. ആ വൃദ്ധ കിളികളോട് മാപ്പ് പറയുകയും പിന്നെ അവർ നല്ല ശുചിത്വമുള്ളവരായി ജീവിക്കുകയും ചെയ്തു.....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത