എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പെയ്തൊഴിയാതെ മഹാമാരി

പെയ്തൊഴിയാതെ മഹാമാരി

അഖിലം വിറയ്ക്കുന്നു ദൈവമെ 'കൊറോണ തൻ മഹാമാരിയിൽ
മരണ മൊഴികൾ മുഴങ്ങുന്നു എങ്ങുമെ' വിജനമാമെൻ കൊച്ചു കേരളം .

കാലമെ നീ ഇന്നെവിടേക്കാ...... ഏറെ പരിഭ്രാന്തിയിലായി പോയ് ഞങ്ങൾ. '
വിജനമായി പോയെൻ വിദ്യാലയം അറിവ് പകരുമെൻ ഗുരുക്കളും  :

കാലമെ നീ കൊണ്ടുവന്നൊരീ മഹാമാരിയിൽ ഇന്ന് ശൂന്യമായി
പോയെൻ ലോകം ....കൂരിരുട്ടായി പോയി എങ്ങുമെ

തൻ കുഞ്ഞു മക്കളെ കാണുവാനാകാതെ ഇടനെഞ്ചു പൊട്ടി കരയുന്നു പ്രവാസിയും
ഭൂമിയിൽ വന്നുദിക്കുന്നു ദൈവങ്ങൾ പല പല രൂപത്തിലും ഭാവത്തിലും

ഈ മരണഭയത്തിൽ നിന്നും എന്നു കരകയറാനാകും ഞങ്ങൾക്ക്
നന്മകൾ വാഴുമെൻ വിദ്യാലയത്തിൽ ചുവട്ടിൽ എന്നിനി മുഖാമുഖം കാണും ഞങ്ങൾ:

കാലമെ നീ ഒന്നു കേൾക്കുക.... നീ കൊണ്ടുവന്നൊരീ വിപത്തിനെ '
നീ തന്നെ തിരിച്ചെടുത്തീടുക ..വരും തലമുറയ്ക്കൊരു പുതു ജീവൻ നൽകാൻ. ....

 

അശ്വിൻ S A
8C എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത