ഇപ്പോൾ എവിടെയും കേൾക്കുന്ന നാമമാണ് കൊറോണ,
കേവലമൊരു വൈറസാണ് കൊറോണ എന്ന കോവിഡ്,
ചൈനയിൽ ആദ്യമായി വന്നതാണ് കൊറോണ,
കണ്ണിനു കാണുവാൻ കഴിയില്ല കൂട്ടരേ,
നാട്ടിലും മറുനാട്ടിലും മിന്നലായ് വന്നതാണ് കൊറോണ,
ശ്വസനസംവിധാനം തകരാറിലാകകീടും കൂട്ടരേ,
ഒഴിവാക്കീടാം നമുക്ക് സ്നേഹസന്ദർശനം കൂട്ടരേ,
നമുക്ക് അകറ്റീടാം ഹസ്തദാനം കൂട്ടരേ,
തൂവാലകൊണ്ട് മുഖം മറയ്ക്കാം കൂട്ടരേ,
കൈ അകലവും വ്യക്തിശുചിത്വവും പാലിച്ചീടാം കൂട്ടരേ,
അൽപ്പകാലം നമുക്ക് അകന്നിരുന്നീടാം കൂട്ടരേ,
പിണങ്ങിടേണ്ട പരിഭവംവേണ്ട കൂട്ടരേ,
കൊറോണ എന്ന വ്യാധിക്കെതിരെ പോരാടീടാം കൂട്ടരേ,
നാം ഒന്നാണ് നമ്മളൊന്നാണ് കൂട്ടരേ,
ഭയമല്ല ജാഗ്രതയാ വേണ്ടത് കൂട്ടരേ,
ഈ സമയവും കടന്നു പോകും കൂട്ടരേ