ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/ഹെറിറ്റേജ് മ്യൂസിയം
കേരളത്തിൻ്റെ പാരമ്പര്യം, സംസ്കാരം,പഴയ ജീവിതരീതി, എന്നിവ തലമുറക്ക് പരിചയപ്പെടുത്താനായുള്ള കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിലുണ്ട്. മ്യൂസിയം നടത്തിപ്പിനായി ക്യൂറേറ്ററും ചുമതലയുള്ള അധ്യാപികയുമുണ്ട്. 2008 ൽ ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഇന്നും പുതിയ അപ്ഡേഷനുകളോടെ സംരക്ഷിക്കപ്പെടുന്നുണ്ട്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളെ ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് കൊണ്ടുപോകുന്നു.
കൂടാതെ വെള്ളിയാഴ്ച ഉച്ചസമയം എല്ലാവർക്കും മ്യൂസിയം സന്ദർശിക്കാനുള്ള അവസരമൊരുക്കുന്നു. ക്യുറേറ്ററും ചുമതലയുള്ള കുട്ടികളും സന്ദർശകർക്ക് വസ്തുക്കൾ പരിചയപ്പെടുത്തി കൊടുക്കുന്നു.
കരി, നുക, തേവുകൊട്ട, ചെമ്പ്, കലപ്പ, മെതിയടി, ടൈപ്പ്റൈറ്റർ, റേഡിയോ, കേസറ്റ്,പെട്രോമാക്സ് ലൈറ്റ്, ഉപ്പുകുറ്റി, ഉറി ഉൾപെടെ നിരവധി പുരാവസ്തുക്കൾ ഇവിടെയുണ്ട്.